1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2016

സ്വന്തം ലേഖകന്‍: ചന്ദ്രന്‍ ഭൂമിയുടെ സന്തതി തന്നെ, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചോദ്യത്തിന് ഉത്തരമായി. ചന്ദ്രന്റെ പിറവിക്ക് പിന്നില്‍ പണ്ടു നടന്ന ഒരു കൂട്ടിയിടിയാണ് എന്ന് നേരത്തെ ധാരണയുണ്ടായിരുന്നെങ്കിലും അത് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭ്യമായിരുന്നില്ല.

എന്നാല്‍ 100 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയുടെ അടുത്തുകൂടി പോയ തിയ എന്ന ഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണെന്ന് ചന്ദ്രന്‍ ഉണ്ടായത് എന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി ശാസ്ത്രലോകം അവകാശപ്പെടുന്നു. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ശാസ്ത്രഞ്ജന്മാരാണ് ചന്ദ്രന്റെ പിറവിക്ക് പിന്നില്‍ ഭൂമിയാണെന്ന് കണ്ടെത്തിയത്.

ചന്ദ്രനില്‍ നിന്നും അമേരിക്കയുടെ അപ്പോളോ 12, 15, 17 ദൗത്യങ്ങള്‍ വഴി ശേഖരിച്ച പാറകളും ഭൂമിയില്‍ നിന്ന് ശേഖരിച്ച പാറകളും പരിശോധിച്ചാണ് പുതിയ നിഗമനത്തില്‍ എത്തിയത്. പാറകളില്‍ അടങ്ങിയിരിക്കുന്ന ഓക്‌സിജന്‍ ഐസോടോപ്പുകളെയാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്.

ഈ ഐസോടോപ്പുകളില്‍ വലിയ തോതിലുള്ള വ്യത്യാസമില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ എഡ്വേര്‍ഡ് യൂങ് എന്ന ശാസ്ത്രഞ്ജന്‍ പറയുന്നു. അരിസോണയില്‍ നിന്നാണ് ഭൂമിയില്‍ നിന്നുള്ള ശിലകള്‍ ശേഖരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.