1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2018

സ്വന്തം ലേഖകന്‍: ‘സെക്‌സിനു പകരം അവസരങ്ങള്‍ വാദ്ഗാനം ചെയ്തിട്ടില്ല,’ ലൈംഗിക ആരോപണത്തില്‍ വീണ്ടും വിശദീകരണവുമായി മോര്‍ഗന്‍ ഫ്രീമന്‍. അടിസ്ഥാനരഹിതമായ ലൈംഗികാരോപണങ്ങള്‍ തന്നെ തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു. ഫലിതങ്ങളോ വാക്കുകളോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമചോദിക്കുന്നെന്നു നേരത്തേ പറഞ്ഞ ഫ്രീമന്‍ ഇന്നലെയാണു വിശദമായ പ്രസ്താവന പുറത്തുവിട്ടത്.

സഹപ്രവര്‍ത്തകര്‍ക്ക് അനായാസം ഇടപഴകാന്‍ കഴിയുന്ന അന്തരീക്ഷം ഒരുക്കുന്നതില്‍ ശ്രദ്ധിക്കാറുണ്ടെന്നും അതിന്റെ ഭാഗമായി തമാശകള്‍ പറഞ്ഞിട്ടുണ്ടാകാമെന്നും അദ്ദേഹം പറയുന്നു. വിഷമിപ്പിച്ചെങ്കില്‍ ക്ഷമചോദിക്കുന്നു. പക്ഷേ, ജോലിസ്ഥലത്തു സ്ത്രീകള്‍ക്കു സുരക്ഷിതത്വമില്ലാത്ത സ്ഥിതിയുണ്ടാക്കുകയോ അവരെ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല. സെക്‌സിനു പകരം അവസരങ്ങള്‍ വാദ്ഗാനം ചെയ്തിട്ടില്ലെന്നും ഫ്രീമന്‍ പറയുന്നു.

ഫ്രീമന്റെ പ്രൊഡക്ഷന്‍ കമ്പനിയായ റെവലേഷന്‍സ് എന്റര്‍ടെയ്ന്‍മെന്റിലെ വനിതാജീവനക്കാരോടു നടന്‍ മോശമായി പെരുമാറിയെന്ന ആരോപണവുമായി ഇരകളും സാക്ഷികളും ഉള്‍പ്പെടെ എട്ടുപേരാണു രംഗത്തെത്തിയിട്ടുള്ളത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.