1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2016

സ്വന്തം ലേഖകന്‍: ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ഇറാനിലേക്ക് മൊറോക്കന്‍ അംബാസിഡര്‍. 2009 ല്‍ ആഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്നായിരു?ന്നു മൊറാക്കോ ഇറാനില്‍ നിന്നും അംബാസിഡറേയും ഉന്നത ഉദ്യോഗസ്?ഥരേയും തിരിച്ച്? വിളിച്ചത്?.രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനു വേണ്ടിയാണു ഇറാനില്‍ വീണ്ടും അംബാസിഡറെ നിയമിച്ചത്.

സംഘര്‍ഷങ്ങള്‍ പരിഹരിക്കാനായി ഇരു രാജ്യങ്ങളുടേയും ഉന്നത ഉദ്യോഗസ്?ഥര്‍മാര്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ്? പുതിയ തീരുമാനം. നേരത്തെ അസര്‍ബൈജനില്‍ മൊറാക്കോ പ്രതിനിധിയായി പ്രവര്‍ത്തിച്ചിട്ടുള്ള ഹസന്‍ ഹമിയെയാണു പുതിയ അംബാസിഡര്‍. മുഹമ്മദ് ആറാമന്‍ രാജാവാണ് ഇദ്ദേഹ?ത്തെ നിയമിച്ചത്?.

2015ല്‍ ടുണീഷ്യ, നെതര്‍ലാന്‍ഡ്, ഗ്രീസ് എന്നിവിടങ്ങളില്‍ അംബാസിഡറായി പ്രവര്‍ത്തിച്ചിട്ടുള്ള മുഹമ്മദ് താകി മൊയ്ദിനെ ഇറാന്‍ നേരത്തെ മൊറാക്കോയില്‍ അംബാസിഡറായി അയച്ചിരുന്നു. ഇതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ അസ്വാരസ്യം പരിഹരിക്കാന്‍ കഴിയുമെന്നാണ് ഇരു പക്ഷത്തിന്റേയും പ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.