1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2019

സ്വന്തം ലേഖകൻ: 2019 ലെ ഇയര്‍ ഇന്‍ സെര്‍ച്ച് ഫലം പുറത്തുവിട്ട് ഗൂഗിള്‍ ഇന്ത്യ. നിയര്‍ മി, ഹൗ റ്റു, പേഴ്‌സണാലിറ്റീസ്, സിനിമകള്‍, പാട്ടുകള്‍, കായിക പരിപാടികള്‍, വാട്ട് ഈസ്, തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് ഉപയോക്താക്കളുടെ സെര്‍ച്ചുകള്‍ ഗൂഗിള്‍ പട്ടികപ്പെടുത്തിയത്. ക്രിക്കറ്റ് വേള്‍ഡ് കപ്പിനെ കുറിച്ചാണ് ഏറ്റവും അധികം ആളുകള്‍ തിരഞ്ഞത്. ലോകസഭാ തിരഞ്ഞെടുപ്പും ചന്ദ്രയാന്‍ 2 ഉം ആര്‍ട്ടിക്കിള്‍ 370 ഉം ഇന്ത്യക്കാരുടെ സെര്‍ച്ച് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നു.

അടുത്തുള്ള ഡാന്‍സ് ക്ലാസുകള്‍, സലോണുകള്‍, കോസ്റ്റിയൂം സ്‌റ്റോറുകള്‍ മൊബൈല്‍ സ്‌റ്റോറുകള്‍ എന്നിവ നിയര്‍ മി വിഭാഗത്തില്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ അന്വേഷിച്ച വിവരങ്ങളാണ്. എങ്ങനെ വോട്ട് ചെയ്യാം, ആധാറും പാനും എങ്ങനെ ലിങ്ക് ചെയ്യാം, വോട്ടര്‍ലിസ്റ്റ് എങ്ങനെ പരിശോധിക്കാം, നീറ്റ് റിസല്‍ട്ട് എങ്ങനെ പരിശോധിക്കാം, പബ്ജി എങ്ങനെ കളിക്കാം, ഫാസ്റ്റാഗ് എങ്ങനെ കിട്ടും തുടങ്ങിയവ ഹൗ റ്റു വിഭാഗത്തില്‍ ഏറ്റവും അധികം തിരഞ്ഞവയാണ്.

അഭിനന്ദന്‍ വര്‍ധമാനാണ് പോയവര്‍ഷം ഇന്ത്യക്കാര്‍ ഏറ്റവും അധികം തിരഞ്ഞ വ്യക്തി. ലതാ മങ്കേഷ്‌കര്‍, യുവരാജ് സിങ്, വിക്കി കൗശല്‍, റാണു മോണ്ടാല്‍ പോലുള്ളവര്‍ ഈ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. കബീര്‍ സിങ് ആണ് പോയവര്‍ഷം ഏറ്റവും അധികം ആളുകള്‍ തിരഞ്ഞ സിനിമ. അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയിം, ജോക്കര്‍, ക്യാപ്റ്റന്‍ മാര്‍വല്‍ തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങള്‍.

ക്രിക്കറ്റ് വേള്‍ഡ് കപ്പ് കൂടാതെ പ്രോ കബഡി ലീഗ്, വിംബിള്‍ഡണ്‍, കോപ അമേരിക്ക, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ എന്നിവ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ കായിക ഇനങ്ങളില്‍ ഉള്‍പ്പെടുന്നു. ആര്‍ട്ടിക്കില്‍ 370 എന്താണ്, എക്‌സിറ്റ് പോള്‍ എന്താണ്, ബ്ലാക്ക് ഹോള്‍ എന്താണ്, ഹൗഡി മോദി എന്താണ് തുടങ്ങിയ ചോദ്യങ്ങളും ഇന്ത്യക്കാര്‍ ഗൂഗിളിനോട് ചോദിച്ചു. വാര്‍ത്താ കീവേഡുകളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ്, ചന്ദ്രയാന്‍ 2, ആര്‍ട്ടിക്കിള്‍ 370 എന്നിവ മുന്നില്‍ നില്‍ക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.