1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2015

യുകെയിലെ ലൈംഗിക തൊഴിലാളികളില്‍ 70% ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യ സേവന മേഖലകളില്‍ ജോലിചെയ്തിരുന്നവരാണെന്ന് സര്‍വേ. മൂന്നിലൊരാള്‍ക്ക് യൂണിവേഴ്‌സിറ്റി ബിരുദമുണ്ടെന്നും സര്‍വേയില്‍ പറയുന്നുണ്ട്. വെല്‍കം ട്രസ്റ്റിന്റെ സാമ്പത്തിക സഹായത്തോടെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയാണ് സര്‍വേ നടത്തിയത്.

240 ലൈംഗിക തൊഴിലാളികളാണ് സര്‍വേയില്‍ പങ്കെടുത്തത്. അതില്‍ 196 സ്ത്രീകളും, 28 പുരുഷന്മാരും, 12 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടും. എല്ലാവരും തന്നെ സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക തൊഴില്‍ തെരെഞ്ഞെടുത്തവരും സ്വകാര്യ ഇടങ്ങളില്‍ ആസൂത്രിതമായി ലൈംഗിക തൊഴി ചെയ്യുന്നവരുമാണ്.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 71% പേരും ആരോഗ്യ, സാമൂഹ്യ സേവന, ശിശുക്ഷേമ മേഖലകളില്‍ ജോലി ചെയ്തിരുന്നവരാണ്. ചില്ലറ വ്യാപാര രംഗത്ത് ജോലി ചെയ്തിരുന്നവരാണ് രണ്ടാം സ്ഥാനത്ത്, 33.7%.

90% പേര്‍ ബിരുദധാരികളാണ്. ബിരുദാനന്തര ബിരുദധാരികള്‍ 17% പേരുണ്ട്. 97% പേരും തങ്ങളുടെ ജിസിഎസ്ഇ നേടിയവരാണ്.ലൈംഗിക തൊഴിലിനിടയില്‍ തൊഴിലാളികള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന അക്രമണങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനാണ് സര്‍വേ നടത്തിയത്.

ലൈംഗിക തൊഴിലാളികളുടെ ജോലി സാഹചര്യങ്ങളും, തൊഴില്‍ സംതൃപ്തിയും, തൊഴില്‍ സുരക്ഷിതത്വവുമായിരുന്നു പഠനത്തിന്റെ പ്രധാന വിഷയങ്ങള്‍ എന്ന് സര്‍വേക്ക് നേതൃത്വം നല്‍കിയ ഡോ. ടീല സാന്‍ഡേര്‍സ് പറഞ്ഞു.

സര്‍വേ ഫലങ്ങള്‍ തിങ്കളാഴ്ച മാഞ്ചസ്റ്ററില്‍ നടക്കുന്ന ഒരു കോണ്‍ഫറന്‍സില്‍ വച്ച് പുറത്തിറക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.