1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2015

സ്വന്തം ലേഖകന്‍: എംപിമാരുടെ ശമ്പളം ഇരട്ടിയാക്കണമെന്ന് പാര്‍ലമെന്ററി സമിതി. ഒപ്പം പെന്‍ഷന്‍ കൂട്ടാനും ശുപാര്‍ശ. നിലവില്‍ 50,000 രൂപയാണ് എംപിമാരുടെ പ്രതിമാസ ശമ്പളം. ശുപാര്‍ശ നടപ്പായാല്‍ ഇരുപതിനായിരം രൂപയുള്ള പെന്‍ഷന്‍ 35,000 രൂപയായി ഉയരും. ആഭ്യന്തര വിമാന യാത്രാ സൌജന്യവും ട്രെയിന്‍ യാത്രാ സൌജന്യവും വര്‍ധിപ്പിക്കണമെന്നും എം.പി മാരുടെ ശമ്പള പരിഷ്‌കരണത്തിന് സ്ഥിരം സംവിധാനം വേണമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

പേരക്കുട്ടികള്‍ക്ക് വരെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കണമെന്ന നിര്‍ദേശവും ശിപാര്‍ശയിലുണ്ട്. ബി.ജെ.പി എം.പി യോഗി ആദിത്യനാഥ് അധ്യക്ഷനായ പാര്‍ലമെന്ററി സമിതിയാണ് ശിപാര്‍ശ സമര്‍പ്പിച്ചത്. 60 ഓളം നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ എം.പിമാര്‍ക്ക് ലഭിക്കുന്ന പ്രതിദിന അലവന്‍സ് 2000 രൂപ എന്നത് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു.

വിമാനയാത്രയില്‍ 20 മുതല്‍ 25 ശതമാനം വരെ സൌജന്യം അനുവദിക്കണം. ട്രെയിന്‍ യാത്രയിലാണെങ്കില്‍ കൂടെ വരുന്ന പേഴ്!സണല്‍ സെക്രട്ടറി പോലുള്ളവര്‍ക്കും കൂടി സൌജന്യ എസി ക്ലാസ് ടിക്കറ്റ് അനുവദിക്കണം. 2010 ലാണ് ഏറ്റവുമൊടുവില്‍ എം.പിമാരുടെ ശമ്പളം വര്‍ധിപ്പിച്ചത്. നിലവില്‍ ശമ്പളവും ആനുകൂല്യങ്ങളുമടക്കം ഏകദേശം 1.4 ലക്ഷത്തോളം രൂപ പ്രതിമാസം എം.പിമാര്‍ കൈപ്പറ്റുന്നുണ്ടെന്നാണ് കണക്കുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.