1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2016

സ്വന്തം ലേഖകന്‍: എംഎം സുബ്ബലക്ഷ്മി, കര്‍ണാടക സംഗീത ഇതിഹാസത്തിന്റെ നൂറു ശബ്ദ വര്‍ഷങ്ങള്‍. ഇതിഹാസ സംഗീതജ്ഞ എംഎസ് സുബ്ബലക്ഷ്മിയുടെ നൂറാം ജന്മദിനം കടന്നുപോകുമ്പോള്‍ കര്‍ണ്ണാടക സംഗീതത്തിലെ ആ അപൂര്‍വ വ്യക്തിത്വത്തെ സ്മരിക്കുന്ന തിരിക്കിലാണ് സംഗീതലോകം.

ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലേയും ഉണര്‍ത്തു പാട്ടായ സുപ്രഭാതത്തിലൂടെ സുപരിചിതയായ മധുരൈ ഷണ്മുഖവടിവ് സുബ്ബലക്ഷ്മി 1916 സെപ്റ്റംബര്‍ 16 ന് മധുരയിലെ പരമ്പരാഗത സംഗീത കുടുംബത്തിലാണ് ജനിച്ചത്. അമ്മ ഷണ്‍മുഖവടില്‍ തന്നെയായിരുന്നു സംഗീതത്തില്‍ ലക്ഷ്മിയുടെ ആദ്യ ഗുരു. തുടര്‍ന്ന് കര്‍ണ്ണാടക സംഗീതത്തിലെ പ്രഗല്‍ഭന്മാരായ മധുരൈ ശ്രീനിവാസ അയ്യങ്കാര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ എന്നിവരുടെ കീഴില്‍ സംഗീതാഭ്യാസം.

ഒരു വിവാഹവേദിയില്‍ പതിമൂന്നാം വയസില്‍ തന്റെ ആദ്യ കച്ചേരി അവതരിപ്പിച്ച കൊച്ചുസുബ്ബലക്ഷ്മി ഗുരുക്കന്മാരെയടക്കം എല്ലാവരേയും വിസ്മയിപ്പിച്ചു. പണ്ഡിറ്റ് നാരായണ റാവു വ്യാസിന്റെ കീഴില്‍ ഹിന്ദുസ്ഥാനി സംഗീതവും പഠിച്ച സുബ്ബലക്ഷ്മി പതിനേഴാം വയസില്‍ മദ്രാസ് സംഗീത അക്കാദമിയിലെ കച്ചേരിയോടെ പൊതുരംഗത്ത് അറിയപ്പെട്ടു തുടങ്ങി.

മലയാളം, ഹിന്ദി, ബംഗാളി, ഗുജറാത്തി, തമിഴ്, തെലുങ്ക്, സംസ്‌കൃതം, കന്നഡ അടക്കം എല്ലാ ഇന്ത്യന്‍ ഭാഷകളിലും അവര്‍ സംഗീതക്കച്ചേരികള്‍ അവതരിപ്പിച്ചു. 1936 ല്‍ സംഗീതജ്ഞനും സ്വാതന്ത്ര്യ സമരസേനാനിയായ സദാശിവത്തെ കണ്ടുമുട്ടിയത് സുബ്ബലക്ഷ്മിയുടെ ജീവിതത്തില്‍ വഴിത്തിരിവായി. 1940 ല്‍ ഇരുവരും വിവാഹിതരായി. ഒരു കാലത്ത് പുരുഷന്മാര്‍ ആധിപത്യം സ്ഥാപിച്ചിരുന്ന കര്‍ണ്ണാടക സംഗീത രംഗത്ത് സ്വന്തമായൊരു ഇടം കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചു.

ഡല്‍ഹിയിലെ രാമകൃഷ്ണാശ്രമത്തില്‍ സുബലക്ഷ്മിയുടെ കച്ചേരി കേട്ട പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ‘ഈ സ്വര രാജ്ഞിക്കുമുമ്ബില്‍ ഞാനാര്?, വെറുമൊരു പ്രധാനമന്ത്രി’ എന്ന് പറഞ്ഞത് ചരിത്രമാണ്. പ്രശസ്ത സംഗീതജ്ഞ കിഷോര്‍ അമോന്‍കര്‍ ‘എട്ടാമത്തെ സ്വരം’ എന്ന് വിശേഷിപ്പിച്ച എംഎസ് സുബ്ബലക്ഷ്മി 2004 ഡിസംബര്‍ 11 ന് ഓര്‍മയായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.