TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 7, 2018

സ്വന്തം ലേഖകന്‍: ഒത്തുതീര്‍പ്പിനില്ല; രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്ന നിലപാടില്‍ ഉറച്ച് എം.ടി.; കേസ് ഈ മാസം പതിനാലാം തീയതിയിലേക്ക് മാറ്റി. ‘രണ്ടാമൂഴം’ എന്ന ചിത്രത്തിന് വേണ്ടി താന്‍ എഴുതിയ തിരക്കഥ തിരികെ വേണമെന്ന നിലപാട് കടുപ്പിച്ച് എം.ടി. വാസുദേവന്‍ നായര്‍. ‘ചര്‍ച്ചയ്ക്ക് ഞാന്‍ തയ്യാറല്ല. സിനിമയുടെ ചിത്രീകരണം തുടങ്ങാത്ത വേളയില്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രസക്തിയില്ല.’ എം.ടി. കോടതിയില്‍ അറിയിച്ചു.എം.ടി. നല്‍കിയ കേസ് പരിഗണിക്കുന്നത് കോഴിക്കോട് അഡിഷണല്‍ സെഷന്‍സ് കോടതി ഈ മാസം പതിനാലാം തീയതിയിലേക്ക് മാറ്റി.

താനുമായി ഉണ്ടാക്കിയ കരാര്‍ ലംഘിച്ചതിനാലാണ്, സിനിമയുടെ ഹിന്ദി, ഇംഗ്ലീഷ് എന്നീ പതിപ്പുകള്‍ നിര്‍മ്മിക്കാനായി താന്‍ എഴുതി നല്‍കിയ തിരക്കഥ തിരികെ ചോദിക്കുന്നതെന്നു എം.ടി. മുന്‍പ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും, നിര്‍മ്മാതാക്കളായ എര്‍ത്ത് ആന്‍ഡ് എയര്‍ എന്റര്‍ടൈന്‍മെന്റുമാണ് തര്‍ക്കത്തില്‍ എതിര്‍കക്ഷികള്‍. തിരക്കഥ തിരികെ വേണമെന്നും താന്‍ തിരക്കഥ എഴുതിയതിനു മുന്‍കൂറായി വാങ്ങിയ പണം തിരികെ നല്‍കാമെന്നും നേരത്തെതന്നെ എം.ടി. വ്യക്തമാക്കിയിരുന്നു.

കേസിന്റെ വാദത്തിനിടെയാണ് ആര്‍ബിട്രേറ്ററെ വെച്ച് വിട്ടുവീഴ്ചക്ക് ശ്രമിക്കാം എന്ന നിര്‍ദ്ദേശം സംവിധായകന്‍ മുന്നോട്ട് വച്ചത്. ഇതിനെതിരെയുള്ള തന്റെ തീരുമാനമാണ് എം.ടി. ഇപ്പോള്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.
‘പദ്ധതി തുടങ്ങാത്തതിനാല്‍ ആര്‍ബിട്രേറ്ററെ വെച്ച ചര്‍ച്ച ചെയ്യേണ്ട യാതൊരു കാര്യവുമില്ല. എനിക്ക് തന്ന കരാര്‍ ഇപ്പോള്‍ ലംഘിച്ചിരിക്കുകയാണ്.’ തിരക്കഥ കൈമാറി 3 വര്‍ഷത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങും എന്നായിരുന്നു എം.ടിക്ക് നല്‍കിയ കരാര്‍.

എന്നാല്‍ 4 വര്ഷം കഴിഞ്ഞിട്ടും ചിത്രീകരണം തുടങ്ങിയില്ല. അതിനാലാണ് തിരക്കഥ തിരികെ ആവശ്യപ്പെട്ടു കോടതിയില്‍ കേസ് കൊടുക്കാന്‍ എം.ടി. തീരുമാനിക്കുന്നത്. ഇത് രണ്ടാം തവണയാണ് കേസിന്റെ വിധി കോടതി മാറ്റി വെക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

യുകെയുടെ ബ്രെക്‌സിറ്റോ തെരേസാ മേയുടെ എക്‌സിറ്റോ? മേയുടെ ബ്രെക്‌സിറ്റ് കരാര്‍ തള്ളി പാര്‍ലമെന്റ്; അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം; ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു
യുകെയുടെ ബ്രെക്‌സിറ്റോ തെരേസാ മേയുടെ എക്‌സിറ്റോ? മേയുടെ ബ്രെക്‌സിറ്റ് കരാര്‍ തള്ളി പാര്‍ലമെന്റ്; അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം; ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു
പന്ത്രണ്ട് മേഖലകളില്‍ സ്വദേശിവല്‍ക്കരണം; പരിശോധനയും പിഴ ശിക്ഷയും കര്‍ശനമാക്കി സൗദി അധികൃതര്‍
പന്ത്രണ്ട് മേഖലകളില്‍ സ്വദേശിവല്‍ക്കരണം; പരിശോധനയും പിഴ ശിക്ഷയും കര്‍ശനമാക്കി സൗദി അധികൃതര്‍
ചന്ദ്രനില്‍ പരുത്തി വിത്ത് മുളപ്പിച്ച് ചൈന; ചന്ദ്രന്റെ ഉപരിതലത്തില്‍ മുളയ്ക്കുന്ന ആദ്യ സസ്യമെന്ന അപൂര്‍വ ബഹുമതി പരുത്തിയ്ക്ക്
ചന്ദ്രനില്‍ പരുത്തി വിത്ത് മുളപ്പിച്ച് ചൈന; ചന്ദ്രന്റെ ഉപരിതലത്തില്‍ മുളയ്ക്കുന്ന ആദ്യ സസ്യമെന്ന അപൂര്‍വ ബഹുമതി പരുത്തിയ്ക്ക്
ഇന്ത്യയും കുവൈത്തും തമ്മില്‍ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ധാരണയായി; ഇരു രാജ്യങ്ങളിലേയും വിമാന കമ്പനികള്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കും
ഇന്ത്യയും കുവൈത്തും തമ്മില്‍ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ധാരണയായി; ഇരു രാജ്യങ്ങളിലേയും വിമാന കമ്പനികള്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കും
സൗദി മരുഭൂമിയില്‍ വാഹനം കുടുങ്ങിയത് 5 ദിവസം; മരണം മുന്നില്‍ക്കണ്ട യുഎഇ പൗരന്‍മാര്‍ക്ക് രക്ഷകരായി സൗദി ബോര്‍ഡര്‍ ഗാര്‍ഡ്‌സ്
സൗദി മരുഭൂമിയില്‍ വാഹനം കുടുങ്ങിയത് 5 ദിവസം; മരണം മുന്നില്‍ക്കണ്ട യുഎഇ പൗരന്‍മാര്‍ക്ക് രക്ഷകരായി സൗദി ബോര്‍ഡര്‍ ഗാര്‍ഡ്‌സ്
പ്രേം നസീറിനെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കിയത് ഇന്‍കം ടാക്‌സ് റെയ്ഡ് അടക്കമുള്ള മുന്നറിയിപ്പുകള്‍ പ്രയോഗിച്ച്; വെളിപ്പെടുത്തലുമായി മകന്‍ ഷാനവാസ്
പ്രേം നസീറിനെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കിയത് ഇന്‍കം ടാക്‌സ് റെയ്ഡ് അടക്കമുള്ള മുന്നറിയിപ്പുകള്‍ പ്രയോഗിച്ച്; വെളിപ്പെടുത്തലുമായി മകന്‍ ഷാനവാസ്
2019 മുതല്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍; സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും

‘കുറച്ച് പൂവ്, ഏതാനും നാണയങ്ങള്‍, ഒരു കല്ല്,’ വൈകുന്നേരത്തോടെ ‘പ്രതിഷ്ഠ’ നടത്തിയ ഫോട്ടോഗ്രാഫര്‍ക്ക് കിട്ടിയത് 374 രൂപ! സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഒരു പോസ്റ്റ്
‘കുറച്ച് പൂവ്, ഏതാനും നാണയങ്ങള്‍, ഒരു കല്ല്,’ വൈകുന്നേരത്തോടെ ‘പ്രതിഷ്ഠ’ നടത്തിയ ഫോട്ടോഗ്രാഫര്‍ക്ക് കിട്ടിയത് 374 രൂപ! സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഒരു പോസ്റ്റ്
കര്‍ണാടകയില്‍ വീണ്ടും ഓപ്പറേഷന്‍ താമര; രണ്ട് സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ചു; ആശങ്കയില്ലെന്ന് മുഖ്യമന്ത്രി കുമാരസ്വാമി; ഞങ്ങളുടെ മൂന്ന് എം.എല്‍.എമാരെ ബി.ജെ.പി ചാക്കിട്ടാല്‍ അവരുടെ ആറ് എം.എല്‍.എമാര്‍ ഇവിടെയുണ്ടാകുമെന്ന് കോണ്‍ഗ്രസ്

More Stories..