1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2019

സ്വന്തം ലേഖകന്‍:  അമേരിക്കയില്‍ കൊടുംതണുപ്പിന് മരണത്തിന്റെ മുഖം; മരിച്ചവരുടെ എണ്ണം 21 ആയി; മഞ്ഞുവീഴ്ചയിലും മഴയിലും വിറങ്ങലിച്ച് കാനഡയും; സ്ഥിതി ഗുരുതരമെന്ന് കാലാവസ്ഥാ വിദഗ്ദര്‍. അമേരിക്കയിലെ കൊടും ശൈത്യത്തില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി മരിച്ചു. ലോവ യൂണിവേഴ്‌സിറ്റി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ജെറാള്‍ഡ് ബെല്‍സാണ് മരിച്ചത്. യൂണിവേഴ്‌സിറ്റി കാമ്പസിനു പുറത്ത് അവശനിലയില്‍ കണ്ടെത്തിയ ബെല്‍സിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ലോവയില്‍ കഴിഞ്ഞ ദിവസം മൈനസ് 21 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. മൈനസ് 55 ഡിഗ്രിയിലുള്ള ശൈത്യകാറ്റും പ്രദേശത്ത് വീശിയടിച്ചിരുന്നു. ഇതുവരെ അതിശൈത്യത്തില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 21 പേരാണ് മരിച്ചത്. ശരീരോഷ്മാവ് കുറയുന്ന അവസ്ഥയായ ഹൗപോതെര്‍മിയ ബാധിച്ച് നിരവധി പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുള്ളത്. അതി ശൈത്യത്തെ തുടര്‍ന്ന് നിരവധി വിദ്യാലയങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. പ്രദേശത്തെ ബിസിനസ് സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. തപാല്‍ ഇപാടുകള്‍, വിമാനതീവണ്ടി സര്‍വീസുകളെല്ലാം പൂര്‍ണമായി സ്തംഭിച്ചു.

അമേരിക്കയില്‍ സമീപ കാലത്ത് രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. ദേഹം മുഴുവന്‍ മൂടുന്ന കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്നും അല്ലാത്തപക്ഷം അഞ്ചുമിനിറ്റിനുള്ളില്‍ ശരീരഭാഗം തണുത്തുറഞ്ഞു പോകുമെന്നും മുന്നറിയിപ്പുണ്ട്. ഡെക്കോഡ മുതല്‍ പെന്‍സില്‍വാനിയ വരെയുള്ള സംസ്ഥാനങ്ങളില്‍ 50 മില്യനിലധികം ജനങ്ങളെ അതിശൈത്യം ബാധിച്ചേക്കാമെന്നാണു റിപ്പോര്‍ട്ടുകള്‍.

ഇല്ലിനോയ്, മിഷിഗന്‍, വിസ്‌കോന്‍സെന്‍ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഷിക്കാഗോയില്‍ ബുധനാഴ്ച രാത്രി –26 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. 30 വര്‍ഷങ്ങള്‍ക്കുമുന്‍പാണ് ഷിക്കാഗോയില്‍ ഇത്രയും താഴ്ന്ന നിലയില്‍ താപനില എത്തിയത്.

പോളാര്‍ വോര്‍ടെക്‌സ് എന്ന പ്രതിഭാസത്തെ തുടര്‍ന്ന് ഒരാഴ്ചയോളമായി തുടരുന്ന കടുത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും മൂലം കാനഡയിലും മിക്ക പ്രദേശങ്ങളും ഇപ്പോഴും മഞ്ഞില്‍ പുതഞ്ഞു കിടക്കുകയാണ്. കടുത്ത ശൈത്യം തുടരുമെന്നാണ് എന്‍വയണ്‍മെന്റ് കാനഡയുടെ മുന്നറിയിപ്പ്. തിങ്കളാഴ്ചത്തെ കനത്ത മഞ്ഞുവീഴ്ചയോടെയാണ് സാധാരണ ജനജീവിതത്തെ ബാധിക്കുന്ന തരത്തിലേക്ക് ഈ ശൈത്യകാലം ചെന്നെത്തിയത്.

ആല്‍ബര്‍ട്ട, മാനിറ്റോബ മേഖലകളില്‍ താപനില മൈനസ് മുപ്പത്തിയാറു സെല്‍ഷ്യസ് വരെയായി കുറയാമെന്നും ശീതക്കാറ്റ് മൈനസ് അന്‍പതു സെല്‍ഷ്യസ് വരെയാകാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വാരാന്ത്യത്തില്‍ ചിലയിടങ്ങളില്‍ 50 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുള്ളതായാണ് കാലാവസ്ഥാ പ്രവചനം. ഇങ്ങനെപോയാല്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലോടെയേ നേരിയ മാറ്റമുണ്ടാകൂ. ഇതിനിടെ, വന്‍കൂവര്‍ മേഖലയില്‍ അന്‍പത് മില്ലിമീറ്റര്‍ വരെ മഴയും എന്‍വയണ്‍മെന്റ് കാനഡ പ്രവചിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.