1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2017

സ്വന്തം ലേഖകന്‍: സിംബാബ്‌വെയിലെ പട്ടാള  അട്ടിമറിക്കു ശേഷം പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ ആദ്യമായി പൊതുജനങ്ങള്‍ക്കു മുന്നില്‍, രാജിവക്കില്ലെന്ന ഉറച്ച നിലപാടിലെന്ന് സൂചന. അട്ടിമറിക്കു ശേഷം വീട്ടുതടങ്കലില്‍ കഴിയുന്ന മുഗാബെ രാജ്യതലസ്ഥാനമായ ഹരാരെയില്‍ നടക്കുന്ന സര്‍വകലാശാല ബിരുദദാന ചടങ്ങിലാണ് വെള്ളിയാഴ്ച സംബന്ധിച്ചത്. അനുയായികളെ ആവേശം കൊള്ളിച്ച് പ്രസിഡന്റ് പ്രസംഗിക്കുകയും ചെയ്തു.

1980 മുതല്‍ അധികാരം കൈയാളുന്ന മുഗാബെയോട് സ്ഥാനമൊഴിയാന്‍ സൈന്യം ആവശ്യപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയിട്ടില്ല. മുഗാബെ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയ എമ്മേഴ്ണ്‍ നംഗാവയെ പ്രസിഡന്റായി നിയമിക്കുകയാണ് സൈന്യത്തിന്റെ ലക്ഷ്യം. അതിനിടെ മുഗാബെയുടെ വീട്ടുതടങ്കല്‍ അവസാനിപ്പിക്കാനുള്ള മധ്യസ്ഥശ്രമങ്ങള്‍ ഫലംകണ്ടതായും റിപ്പോര്‍ട്ടുണ്ട്.

ബുധനാഴ്ചയാണ് സൈന്യം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത് മുഗാബെയെയും ഭാര്യ ഗ്രേസിനെയും വീട്ടുതടങ്കലിലാക്കിയത്. രാജ്യത്തെ ക്രിമിനലുകളെ നീക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും സൈന്യം വ്യക്തമാക്കി. രാജ്യത്ത് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ദക്ഷിണാഫ്രിക്കസജീവ മധ്യസ്ഥ ശ്രമങ്ങളുമായി രംഗത്തുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.