1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 13, 2015

സ്വന്തം ലേഖകന്‍: ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്റെ വധം, പ്രതി നിസാമിന്റെ ഭാര്യ അമലും മൊഴി മാറ്റി, നിസാമിന്റെ മോചനത്തിന് വഴി തെളിയുന്നു. തൃശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി നിസാമിന്റെ ഭാര്യ അമല്‍ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.

മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയാണ് അമല്‍ മാറ്റിയത്. നിസാം ചന്ദ്രബോസിനെ വലിച്ചിഴയ്ക്കുന്നതും മര്‍ദ്ദിയ്ക്കുന്നതും കണ്ടതായി അമല്‍ മുന്‍പ് മൊഴി നല്‍കിയിരുന്നു. ഈ മൊഴിയിലാണ് അമല്‍ മലക്കം മറിഞ്ഞത്. നിസാമിന് അനുകൂലമായിട്ടാണ് അമല്‍ മൊഴി മാറ്റിയത്.

ചന്ദ്രബോസിന്റെ മരണകാരണം നിസാമിന്റെ മര്‍ദ്ദനം അല്ലെന്നും വാഹനാപകടം ആണെന്നുമാണ് അമലിന്റെ പുതിയ മൊഴി. മൊഴി മാറ്റിയതോടെ അമല്‍ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. സാക്ഷികളുടെ ആവശ്യ പ്രകാരം കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്.

കേസിലെ പ്രധാന സാക്ഷിയായ അമലിന്റെ മൊഴിമാറ്റം കേസിനെ ബാധിക്കുമെന്നും നിസാമിന്റെ മോചനത്തിന് വഴിയൊരുക്കുമെന്നും സൂചനയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.