1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2017

സ്വന്തം ലേഖകന്‍: വിമാന യാത്രയ്ക്കിടെ നടി സൈറ വസീമിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. വികാസ് സച്‌ദേവ് എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടികള്‍ക്കെതിരെയുള്ള കുറ്റം തടയുന്നതിനുള്ള പോക്‌സോ ആക്ട് പ്രകാരമാണ് അറസ്റ്റ്.

ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാന യാത്രക്കിടെ പിറകിലെ സീറ്റിലിരുന്നയാള്‍ പീഡിപ്പിച്ചുവെന്നാണ് ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെ സൈറ പുറത്ത് പറഞ്ഞത്. വിമാനത്തില്‍ പാതിയുറക്കത്തിലിരിക്കെ സൈറിയുടെ പിറകിലും കഴുത്തിലും പിന്നിലെ സീറ്റിലിരുന്നയാള്‍ കാലു കൊണ്ട് ഉരസിയെന്നാണ് ആരോപണം.

വിസ്താര എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ യാത്ര ചെയ്യവെയാണ് സംഭവം. അര്‍ധരാത്രിക്ക് ശേഷം കരഞ്ഞു കൊണ്ടാണ് താരം സംഭവം വിവരിച്ചത്. സംഭവത്തിനു പിന്നാലെ നടിയുടെ മുംബൈയിലെ താമസസ്ഥലത്തെത്തിയ പൊലീസ് മൊഴിയെടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിനാണ് സഹര്‍ പൊലീസ് കേസെടുത്തത്.

കരഞ്ഞു കൊണ്ടാണ് ഇസ്റ്റാഗ്രാം വീഡിയോയില്‍ താരം സംഭവം വിവരിച്ചത്.
ഫ്‌ലൈറ്റ് ഇറങ്ങിയതേയുള്ളൂ. മോശം അനുഭവമാണ് നേരിട്ടത്. ഇങ്ങനെ ഉണ്ടാകരുതായിരുന്നു. ഇത് വളരെ ഭയാനകമാണ്. ഒരു പെണ്‍കുട്ടിക്കും ഇത് അനുഭവിക്കേണ്ടി വരരുത്. ഇങ്ങനെയാണോ അവര്‍ പെണ്‍കുട്ടികളെ സംരക്ഷിക്കുന്നത്. നമുക്ക് നാമല്ലാതെ ആരും സഹായത്തിനുണ്ടാകില്ല. ഇത് ഏറ്റവും മോശം അവസ്ഥയാണ്.

അഞ്ച്പത്തു മിനുട്ടോളം തന്റെ കഴുത്തു മുതല്‍ പിറകു വരെ അയാളുടെ കാല്‍ സഞ്ചരിച്ചുവെന്നും സൈറ ആരോപിക്കുന്നു. താന്‍ ആദ്യം അത് അവഗണിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് അല്‍പ്പ സമയം കാത്തു നിന്നു. അയാളുടെ ഇരിപ്പ് ശരിയല്ലാത്തതു കൊണ്ട് കാല്‍ തട്ടിയതാകാമെന്ന് കരുതി. പക്ഷേ, അത് തുടരുക തന്നെയായിരുന്നു. ഉപദ്രവിച്ചയാളുടെ കാലിന്റെ ചിത്രം 17 കാരിയായ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.