1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2018

സ്വന്തം ലേഖകന്‍: കാന്‍സര്‍ ബാധിതനായ ഏഴു വയസുകാരനെ ഒരു ദിവസത്തേക്ക് കുട്ടിപ്പോലീസാക്കി മുംബൈ പോലീസ്; കൈയ്യടിച്ച് സമൂഹ മാധ്യമങ്ങള്‍. വലുതാകുമ്പോള്‍ ആരാകണമെന്ന് ചോദിച്ചവരോടെല്ലാം അര്‍പിത് മണ്ഡല്‍ എന്ന ഏഴു വയസ്സുകാരന്‍ പറഞ്ഞത് പൊലീസ് ആകണമെന്നായിരുന്നു. എന്നാല്‍ ആ സ്മ്പ്‌നം പൂര്‍ത്തികരിക്കും മുമ്പേ അര്‍പിതിനെ തേടി ക്യാന്‍സര്‍ എത്തി.

പക്ഷെ ക്യാന്‍സര്‍ ബാധിച്ച് ആശുപത്രിക്കിടക്കയില്‍ കിടക്കുന്നതൊന്നും അവന്റെ ആഗ്രഹങ്ങള്‍ക്ക് തടസ്സമായില്ല. മുംബൈ പൊലീസ് സേനയിലെ കുട്ടി പൊലീസായി ഒരു ദിവസം മുഴുവന്‍ അവന്‍ സ്റ്റേഷനിലിരുന്ന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ടു.

മുംബൈ പൊലീസ് സംഘടിപ്പിക്കുന്ന മേക്ക് എ വിഷ് ഇന്ത്യാ ഫൗണ്ടേഷന്‍ എന്ന പദ്ധതിയിലൂടെയാണ് അര്‍പിതിന് തന്റെ ആഗ്രഹം പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞത്. ജീവഹാനിക്ക് കാരണമായേക്കാവുന്ന രോഗങ്ങള്‍ ബാധിച്ച മൂന്ന് മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ ആഗ്രഹങ്ങളാണ് മുംബൈ പൊലീസ് സാക്ഷാത്കരിച്ചുനല്‍കുന്നത്.

കുട്ടിപ്പൊലീസായി അര്‍പിത് സ്റ്റേഷനിലിരിക്കുന്നതിന്റെ ചിത്രങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതോടെ ഇവരുടെ സത്പ്രവൃത്തിക്ക് അഭിനന്ദനപ്രവാഹമാണ് ഉണ്ടായിരിക്കുന്നത്. കാക്കിയിട്ട് ഇരിക്കുന്ന അര്‍പിതും അവനുമുന്നില്‍ കേക്കുമായി നില്‍ക്കുന്ന പൊലീസുകാരുടെയും ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.