1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2019

സ്വന്തം ലേഖകന്‍: മുനമ്പം വഴി നടന്നത് അനധികൃത കുടിയേറ്റമെന്ന് സംശയം; അഭയാര്‍ത്ഥികള്‍ രാജ്യം വിട്ടിട്ടുണ്ടാകാമെന്ന് നിഗമനം. സാഹചര്യ തെളിവുകളും കണ്ടെടുത്ത ബാഗിലെ രേഖകളും പരിശോധിച്ചതിനെ തുടര്‍ന്നാണ് അനധികൃത കുടിയേറ്റം നടന്നതായി പൊലീസ് കരുതുന്നത്. കേടാകാതെ ദീര്‍ഘകാലം ഉപയോഗിക്കാന്‍ കഴിയുന്ന ഭക്ഷണ വസ്തുക്കളടക്കമുള്ള സാധനങ്ങളും തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളുമടക്കമാണ് ഉപേക്ഷിക്കപ്പെട്ടത്. ബാഗുകളില്‍ നിന്ന് കണ്ടെടുത്ത ആശുപത്രി രേഖകളും ബോര്‍ഡിങ് പാസുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

ദീപക് എന്ന ഡല്‍ഹി സ്വദേശി തമിഴ്‌നാട്ടില്‍ ചികിത്സ തേടിയതിന്റെ രേഖകളും മറ്റ് മൂന്ന് പേരുടെ ബോഡിങ് പാസുകളുമാണ് അന്വേഷണത്തെ സഹായിക്കുന്ന തെളിവുകളായി പൊലീസിന് ലഭിച്ചിരിക്കുന്നത്. ദീപകിന്റെ ഫോണ്‍ നമ്പര്‍ ലഭ്യമായെങ്കിലും പ്രവര്‍ത്തനരഹിതമാണ്. ടവര്‍ ലൊക്കേഷന്‍ അടക്കം ലഭ്യമാക്കാനുള്ള ശ്രമം തുടരുകയാണ്. റിസോര്‍ട്ടുകളിലടക്കം നടത്തിയ പരിശോധനയില്‍ അന്വേഷണത്തെ സഹായിക്കുന്ന ഒന്നും ലഭ്യമായില്ല. പരിശോധന നടത്തിയതില്‍ ഒരു റിസോര്‍ട്ടില്‍ തങ്ങിയ ഇതര സംസ്ഥാനക്കാരില്‍ ചിലരെ മാത്രമാണ് ബന്ധപ്പെടാന്‍ കഴിയാത്തത്.

ആദ്യം സംശയം തോന്നിയ ചിലര്‍ സാധാരണ വിനോദസഞ്ചാരികളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സാധനങ്ങള്‍ക്കും മുനമ്പത്ത് രണ്ടിടത്തായി കണ്ടെത്തിയ സാധനങ്ങള്‍ക്കും ഒരേ സ്വഭാവമാണുള്ളത്. കൊടുങ്ങല്ലൂരില്‍ നിന്ന് ലഭിച്ച ബാഗില്‍ നിന്ന് ലൈഫ് ജാക്കറ്റ് കണ്ടെടുത്തതും അനധികൃത കുടിയേറ്റമെന്ന സംശയത്തെ ബലപ്പെടുത്തുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.