1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2020

സ്വന്തം ലേഖകൻ: വെള്ളിയാഴച്​ ഉരുൾ​പൊട്ടലുണ്ടായ രാജമലയിൽനിന്ന്​ 15 മൃതദേഹങ്ങൾ കൂടി ക​​​ണ്ടെടുത്തു. ഇതോ​ടെട 41 മൃതദേഹങ്ങൾ പ്രദേശത്തുനിന്ന്​ ക​​ണ്ടെടുത്തു. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്​. പ്രദേശത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.

ഇനിയും നിരവധിപേരെ കണ്ടെത്താനുണ്ടെന്നാണ്​ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെത്തിയ മൃതദേഹങ്ങൾ സംസ്​കരിച്ചിരുന്നു. മൂന്നു കിലോമീറ്റർ അകലെ മലയുടെ താഴ്​വാരത്ത്​ ഒരു വലിയ കുഴിയെടുത്ത്​ ഒരുമിച്ച്​ അന്ത്യവിശ്രമം ഒരുക്കുകയായിരുന്നു.

വ്യാഴാഴ്​ച രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിയുകയായിരുന്നു. നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. 80 മുറികളുള്ള 4 ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവയില്‍ ആകെ 78 പേരാണ് താമസിച്ചിരുന്നത്​. 12 പേർ രക്ഷപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.