1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2017

സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാനുള്ള ശ്രമം പൊലീസ് പരാജയപ്പെടുത്തി; സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ട്. തെരേസ മേയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന ഡൗണിംഗ് സ്ട്രീറ്റില്‍ വെച്ച് ചാവേര്‍ ആക്രമണം നടത്തി പ്രധാനമന്ത്രിയെ വധിക്കാനായിരുന്നു പദ്ധതിയെന്ന് സ്‌കൈ ന്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്റലിജന്‍സ് വിഭാഗം കഴിഞ്ഞ കുറച്ചുനാളുകളായി നടത്തിവന്ന പരിശോധനയില്‍ ഇവരെ കുടുക്കുകയായിരുന്നു. ഇസ്ലാമിക തീവ്രവാദികളാണ് അറസ്റ്റിലായതെന്നാണ് സൂചന. ലണ്ടന്‍ സ്വദേശികളായ നയാമൂര്‍ സക്കറിയ റഹ്മാന്‍(20), മുഹമ്മദ് അഖീബ് ഇമ്രാന്‍(21) എന്നിവരാണ് കഴിഞ്ഞ 28 മുതല്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളതെന്നാണ് വിവരം.

ഇവര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഒമ്പത് തവണയാണ് ഇത്തരത്തില്‍ വധശ്രമം നടന്നതെന്ന് പ്രധാനമന്ത്രിയുടെ വക്താവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.