1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2020

സ്വന്തം ലേഖകൻ: പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റുകളുടെ പ്രിൻറഡ്​ കോപ്പി മസ്​കത്ത്​ വിമാനത്താവളത്തിൽ നൽകുന്നത് പുനരാരംഭിച്ചു. സാ​േങ്കതിക തകരാറിനെ തുടർന്നാണ്​ ഇൗ സേവനം കുറച്ചു​ ദിവസങ്ങളായി നിർത്തിവെച്ചിരുന്നതെന്ന്​ ഒമാൻ വിമാനത്താവള കമ്പനി അറിയിച്ചു. ഡ്രൈവ്​ ത്രൂ കോവിഡ്​ ബൂത്തിൽനിന്നാണ്​ സർട്ടിഫിക്കറ്റ്​ ലഭിക്കുക. പി5 പാർക്കിങ്​ മേഖലയിലെ ഡ്രൈവ്​ ഇൻ ബൂത്തിൽ നിന്നാണ്​ സർട്ടിഫിക്കറ്റ്​ ലഭിക്കുക.

നേരത്തേയുണ്ടായിരുന്ന രീതിയെ കുറിച്ച അഭിപ്രായങ്ങളുടെ അടിസ്​ഥാനത്തിൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന്​ പുതിയ രീതി വികസിപ്പിച്ചെടുക്കാൻ സാ​േങ്കതിക വിഭാഗം ദിവസങ്ങളായി ശ്രമിച്ചുവരുകയായിരുന്നെന്ന്​ വിമാനത്താവള കമ്പനി അറിയിച്ചു. വിമാനത്താവളത്തിൽ വിദേശങ്ങളിൽനിന്ന്​ വന്നിറങ്ങുന്ന യാത്രക്കാർ കോവിഡ്​ പരിശോധനക്ക്​ 19 റിയാലും ക്വാറ​ൻറീൻ ബാൻഡിന്​ ആറു റിയാലുമടക്കം 25 റിയാലാണ്​ നൽകേണ്ടത്​.

ഡ്രൈവ്​ ത്രൂ പരിശോധന കേന്ദ്രത്തിൽ സ്വദേശികളും വിദേശികളുമടക്കം പൊതുജനങ്ങൾക്ക്​ ഒാൺലൈനിൽ ബുക്ക്​ ചെയ്​തശേഷം പരിശോധനക്ക്​ വിധേയരാകാം. 19 റിയാലാണ്​ പരിശോധന നിരക്ക്​. ഒാൺലൈനിലാണ്​ പരിശോധനഫലം ലഭിക്കുക. കമ്പനികളിലും മറ്റും നൽകേണ്ടവർക്കും വിദേശത്ത്​ പോകുന്നവർക്കും പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നത്​ ഉപകാരപ്പെടും. ഇതിന്​ അഞ്ചു​ റിയാലാണ്​ അധികമായി നൽകേണ്ടത്​.

മസ്കത്തിൽ നിന്ന് കേരളത്തിലേക്ക് ഗോഎയർ സർവീസ്

എയർ ബബിൾ ധാരണ പ്രകാരം മസ്​കത്തിൽ നിന്ന്​ വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക്​ സർവീസ്​ പ്രഖ്യാപിച്ച്​ ബജറ്റ്​ വിമാന കമ്പനിയായ ഗോ എയറും. ഒമാൻ എയറിനും സലാം എയറിനും എയർ ഇന്ത്യക്കും ഇൻഡിഗോക്കും പിന്നാലെയാണ്​ ഗോ എയർ സർവീസ്​ പ്രഖ്യാപിച്ചത്​.

കേരളത്തിൽ കൊച്ചിയിലേക്കും കണ്ണൂരിലേക്കുമാണ്​ സർവീസ്​. കൂടാതെ മുംബൈയിലേക്കും ദൽഹിയിലേക്കും വിമാനങ്ങളുണ്ട്​. ഒക്​ടോബർ 15 മുതൽ സർവീസ്​ തുടങ്ങും. മുംബൈയിലേക്കും ദൽഹിയിലേക്കും വ്യാഴാഴ്​ചകളിലാണ്​ വിമാനങ്ങൾ. കൊച്ചിയിലേക്ക്​ വെള്ളിയാഴ്​ചയും ഞായറാഴ്​ചയും കണ്ണൂരിന്​ വ്യാഴാഴ്​ചയും ശനിയാഴ്​ചയുമാണ്​ സർവീസ്​.

കൊച്ചിയിലേക്കുള്ള ആദ്യ സർവീസ്​ ഒക്​ടോബർ 18 ഞായറാഴ്​ചയും കണ്ണൂരിലേക്കുള്ളത്​ ഒക്​ടോബർ 22നുമാണ്​. കോവിഡ്​ വ്യാപനത്തിന്​ മുമ്പ്​ മസ്​കത്തിൽ നിന്ന്​ കണ്ണൂരിന്​ ഗോ എയർ സർവീസ്​ നടത്തിയിരുന്നു. ബജറ്റ്​ വിമാന കമ്പനിയായ ഇൻഡിഗോ ദൽഹി, ലഖ്​നൗ, മുംബൈ, ഹൈദരാബാദ്​, കൊച്ചിൻ, ചെന്നൈ എന്നിവിടങ്ങളിലേക്ക്​ മസ്​കത്തിൽ നിന്ന്​ സർവീസ്​ ആരംഭിച്ചിട്ടുണ്ട്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.