1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2017

സ്വന്തം ലേഖകന്‍: മ്യാന്മറിലെ റോഹിംഗ്യന്‍ പ്രശ്‌നത്തില്‍ വഴിത്തിരിവായി അഭയാര്‍ഥികളെ തിരിച്ചെടുക്കുന്നതു സംബന്ധിച്ച് ബംഗ്ലാദേശും മ്യാന്മറും ധാരണയിലെത്തി. മ്യാന്മര്‍ ജനാധിപത്യ നേതാവ് ഓങ്‌സാന്‍ സൂചിയും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി മഹ്മൂദ് അലിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്. രണ്ടു മാസത്തിനകം റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തിരികെ സ്വീകരിക്കാനാണ് തീരുമാനം. റോഹിങ്ക്യകള്‍ക്കെതിരായ സൈനിക നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മ്യാന്മറിനു മേല്‍ അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദം ശക്തമായിരുന്നു.

എന്നാല്‍, എത്രത്തോളം ആളുകളെ തിരിച്ചുവിളിക്കുമെന്നതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തിരിച്ചെത്തുന്നവര്‍ക്ക് മ്യാന്മര്‍ ഭരണകൂടം മതിയായ സുരക്ഷ ഒരുക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരു നേതാക്കളും വികസനകാര്യങ്ങളില്‍ലെ സഹകരണവും സൗഹൃദവും സംബന്ധിച്ചും രാഖൈനില്‍നിന്ന് പലായനം ചെയ്ത റോഹിങ്ക്യകള്‍ക്ക് ബംഗ്ലാദേശ് സംരക്ഷണം നല്‍കിയതു സംബന്ധിച്ചുമാണ് ചര്‍ച്ച നടത്തിയതെന്ന് മ്യാന്മര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

റോഹിങ്ക്യകള്‍ക്കു നേരെയുള്ള സൈന്യത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് ആഗസ്റ്റില്‍ മാത്രം ആ റുലക്ഷത്തില്‍പരം റോഹിങ്ക്യകള്‍ ബംഗ്ലാദേശിലേക്ക് കുടിയേറിയിരുന്നു. നിരവധിപേര്‍ മരിക്കുകയും ചെയ്തു. ബുദ്ധഭൂരിപക്ഷമായ മ്യാന്മറില്‍ ന്യൂനപക്ഷ വിഭാഗമായ റോഹിങ്ക്യകളെ അംഗീകരിക്കാന്‍ ബുദ്ധവിഭാഗം തയാറായിരുന്നില്ല. തുടര്‍ന്ന് റോഹിങ്ക്യകളുടെ വീടുകള്‍ക്ക് തീവെക്കുകയും സ്ത്രീകളെയും പെണ്‍കുട്ടികളെയും പീഡിപ്പിക്കുകയും ചെയ്തു. അതോടെ നിരവധി അഭയാര്‍ഥികളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.