1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2019

സ്വന്തം ലേഖകന്‍: റോംഹിംഗ്യന്‍ കൂട്ടക്കൊല പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം; ബഹുമതി തേടിയെത്തിയത് മ്യാന്മര്‍ സര്‍ക്കാരിന്റെ തടവറയില്‍ കഴിയുമ്പോള്‍. മ്യാന്മാറില്‍ 10 റോഹിംഗ്യന്‍ മുസ്‌ലീങ്ങളെ ഗ്രാമീണരും സൈന്യവും ചേര്‍ന്നു കൊലപ്പെടുത്തിയതു വെളിച്ചത്തുകൊണ്ടുവന്ന റോയിട്ടേഴ്‌സിന്റെ രണ്ടു ലേഖകര്‍ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം. റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുന്നതിനു മുന്‍പേ മ്യാന്മാറില്‍ പിടിയിലായ അവര്‍ ഏഴുവര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട് 490 ദിവസങ്ങളായി തടവറയില്‍ക്കഴിയുകയാണ്.

മ്യാന്മാര്‍ സ്വദേശികളായ വാ ലോണ്‍, ക്യാവ് സോവൂ എന്നീ റോയിട്ടേഴ്‌സ് ലേഖകര്‍ കൂട്ടക്കുഴിമാടം കണ്ടെത്തിയതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണമാണ് ‘മ്യാന്മാറിലെ കൂട്ടക്കൊല’ എന്ന റിപ്പോര്‍ട്ടിലേക്ക് അവരെ നയിച്ചത്. തുടര്‍ന്ന് 10 പേരെ കെട്ടിയിട്ടിരിക്കുന്നതിന്റെയും പിന്നീട് അവരെ വെടിവെച്ചുകൊന്നതിന്റെയും ചിത്രങ്ങള്‍ അവര്‍ക്കു ഗ്രാമീണരില്‍ നിന്നു ലഭിച്ചു. റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുന്നതിനു മുന്‍പേ അറസ്റ്റിലായ അവരെ ഏഴുവര്‍ഷത്തെ തടവിനു ശിക്ഷിച്ചു. സഹപ്രവര്‍ത്തകരായ സൈമണ് ലെവിസ്, അന്റോണി സ്ലോഡ്‌കോവ്‌സ്‌കി എന്നിവരാണ് പിന്നീട് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി പ്രസിദ്ധീകരിച്ചത്.

നികുതി വെട്ടിക്കുക വഴിയാണ് യു.എസ് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ് തന്റെ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്തതെന്നു വെളിപ്പെടുത്തിയ ന്യൂയോര്‍ക്ക് ടൈംസിനും 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താനുമായി രഹസ്യബന്ധമുണ്ടായിരുന്ന രണ്ടു സ്ത്രീകളെ ട്രംപ് പണം കൊടുത്തു നിശ്ശബ്ദരാക്കിയതു റിപ്പോര്‍ട്ട് ചെയ്ത വാള്‍സ്ട്രീറ്റ് ജേണലിനും പുരസ്‌കാരം ലഭിച്ചു. വാഷിങ്ടണ്‍ പോസ്റ്റ്, അസോഷ്യേറ്റ് പ്രസ് എന്നിവയ്ക്കും പുരസ്‌കാരങ്ങളുണ്ട്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.