1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2017

സ്വന്തം ലേഖകന്‍: മൈസൂരുവില്‍ എണ്‍പത്തിയഞ്ചുകാരിയായ യാചകി ക്ഷേത്രം പുതുക്കി പണിയാന്‍ നല്‍കിയത് രണ്ടര ലക്ഷത്തോളം രൂപ. എം.വി. സീതാലക്ഷ്മി എന്ന വൃദ്ധയാണ് വര്‍ഷങ്ങളായുള്ള തന്റെ സമ്പാദ്യം മൈസൂരുവിലെ വൊണ്ടിക്കൊപ്പലിലുള്ള പ്രസന്ന ആഞ്ജനേയസ്വാമി ക്ഷേത്രത്തിന് കൈമാറിയത്.വീട്ടുജോലിചെയ്തിരുന്ന ഇവര്‍ പ്രായാധിക്യത്താല്‍ പത്തു വര്‍ഷം മുമ്പാണ് ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞത്.

ആഞ്ജനേയസ്വാമി ക്ഷേത്രത്തില്‍ രാവിലെയും വൈകീട്ടുമാണ് ഇവരെത്താറുള്ളത്. യാദവഗിരി റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ സഹോദരനൊപ്പമാണ് താമസമെങ്കിലും മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കണമെന്ന ആഗ്രഹമാണ് സീതാലക്ഷ്മിയെ ക്ഷേത്രത്തിലെത്തിച്ചത്. തമിഴ്‌നാട് സ്വദേശിനിയായ ഇവര്‍ വര്‍ഷങ്ങളായി മൈസൂരുവിലാണ് താമസം.

ഓഗസ്റ്റിലെ ഗണേശ ആഘോഷവേളയില്‍ 30,000 രൂപ നല്‍കിയ ഇവര്‍, ഏതാനുംദിവസങ്ങള്‍ക്കുമുമ്പ് ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാനെക്കൂട്ടി ബാങ്കിലെത്തി അക്കൗണ്ടിലുള്ള രണ്ടുലക്ഷം രൂപയും കൈമാറി. മറ്റവസരങ്ങളില്‍ നല്‍കിയ തുക ഉള്‍പ്പെടെ മൊത്തം രണ്ടരലക്ഷം രൂപ. ഭിക്ഷയായി കിട്ടുന്ന പണം അന്നന്ന് ബാങ്കില്‍ നിക്ഷേപിക്കുകയെന്നതായിരുന്നു ഇവരുടെ രീതി.
ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സീതാലക്ഷ്മി പണം ക്ഷേത്രം ഭാരവാഹികള്‍ക്ക് നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.