1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2018

സ്വന്തം ലേഖകന്‍: നൂറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയില്‍ പൊരിഞ്ഞ് സൗത്ത് ആഫ്രിക്കന്‍ നഗരമായ കേപ് ടൗണ്‍; ലോകത്തിലെ ആദ്യ ജലമില്ലാ നഗരമെന്ന ദുരന്തത്തിലേക്ക് ഇനി 90 ദിവസം. ദക്ഷിണാഫ്രിക്കയുടെ നിയമനിര്‍മാണ തലസ്ഥാനമായ കേപ് ടൗണ്‍ ലോകത്തിലെ ആദ്യ ജലമില്ലാ നഗരമെന്ന ദുരവസ്ഥയിലേക്ക് കേപ് ടൗണ്‍ എത്തിച്ചേരാന്‍ ഇനിയുള്ളത് വെറും 90 ദിവസം മാത്രമാണുള്ളതെന്നാണ് അധികൃതര്‍ കണക്കാക്കിയിരിക്കുന്നത്.

ജലക്ഷാമത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അടുത്തമാസം മുതല്‍ ജലഉപഭോഗം നിലവിലുള്ളതിന്റെ പകുതിയാക്കി കുറയ്ക്കണമെന്ന് അധികൃതര്‍ കേപ്ടൗണിലെ താമസക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡി എന്‍ എയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

ഏപ്രില്‍ 21 ഓടെ നഗരം ഡേ സീറോ(പൈപ്പുകളില്‍ ഒരു തുള്ളി ജലം പോലും അവശേഷിക്കാത്ത ദിനം)യിലേക്ക് എത്തുമെന്നാണ് നിലവില്‍ കണക്കാക്കപ്പെട്ടിരിക്കുന്നത്. വ്യക്തിഗത ജല ഉപഭോഗത്തില്‍ ഫെബ്രുവരി ഒന്നുമുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പ്രതിദിന ഉപഭോഗം 87 ലിറ്ററില്‍നിന്ന് 57 ലിറ്ററായാണ് കുറച്ചത്.

തിരിച്ചുവരവ് അസാധ്യമായ അവസ്ഥയിലാണ് നഗരം ഇപ്പോഴുള്ളതെന്ന് കേപ്ടൗണ്‍ മേയര്‍ പട്രീഷ്യ ഡി ലില്ലെ പറഞ്ഞു. ജലസംരക്ഷണ ബോധവത്കരണ ക്യാമ്പയിനുകള്‍ നടപ്പാക്കുന്നതിനൊപ്പം പൈപ്പുകളുടെ ചോര്‍ച്ച പരിഹരിക്കുന്നതിന് ആവശ്യമായ നടപടികളും അധികൃതര്‍ സ്വീകരിച്ചു വരുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.