1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2016

സ്വന്തം ലേഖകന്‍: ഇസ്ലാം വിരുദ്ധ കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ചുവെന്ന് ആരോപണം, ജോര്‍ദാനിലെ പ്രശസ്ത എഴുത്തുകാരനെ അജ്ഞാതന്‍ വെടിവച്ചു കൊന്നു. പ്രമുഖ ജോര്‍ദാന്‍ എഴുത്തുകാരനായ നഹെത് ഹതാറിനെയാണ് അമ്മാനിലെ അബ്ദാലി കോടതിക്ക് മുന്നില്‍വച്ച് അജ്ഞാതന്‍ മൂന്നു തവണ വെടിവച്ചത്. കൊലപാതകിയെ പൊലീസ് ഉടന്‍ അറസ്റ്റ്‌ചെയ്തു.

ഓഗസ്റ്റ് 13 നാണ് 56 കാരനായ നഹെത് ഹാതെര്‍ ഇസ്ലാം വിരുദ്ധ കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ചതിന് അറസ്റ്റിലായത്. ജിഹാദിസ്റ്റുകളെ കളിയാക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണ്‍ ഹതാര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇസ്ലാം മതത്തെ അവഹേളിക്കുന്ന തരത്തില്‍ വിവാദ കാര്‍ട്ടൂണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ചെയ്തുവെന്ന കുറ്റത്തിനു വിചാരണ നേരിടുകയും ചെയ്തു.

സ്ത്രീയോടൊപ്പം സ്വര്‍ഗത്തിലെ മത്തെയില്‍ കിടന്ന് പുകവലിക്കുന്ന മനുഷ്യന്‍ ദൈവത്തോട് വൈനും അണ്ടിപ്പരിപ്പും കൊണ്ടുവരാന്‍ ആവശ്യപ്പെടുന്ന തരത്തില്‍ ചിത്രീകരിച്ച കാര്‍ട്ടൂണാണ് ഹതാര്‍ പ്രചരിപ്പിച്ചത്. വിവാദ കാര്‍ട്ടൂണ്‍ വരച്ചത് ആരാണെന്ന് ഇപ്പോഴും വ്യക്തമല്ല. പോസ്റ്റ് വിവാദമായതോടെ ഹതാറിന്റെ പ്രവൃത്തി കുറ്റകരവും മതത്തെ അവഹേളിക്കുന്നതുമാണെന്ന് വാദിച്ചു ജോര്‍ദാനിലെ ഇസ്ലാംമത വിശ്വാസികള്‍ രംഗത്തത്തെിയിരുന്നു.

സാമൂഹിക മാധ്യമങ്ങളിലും എഴുത്തുകാരനും കാര്‍ട്ടൂണിനുമെതിരെ ശക്തമായ രോഷമുയര്‍ന്നു. കാര്‍ട്ടൂണിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ ഭീകരവാദികളുടെ ദൈവത്തെക്കുറിച്ചുള്ള സങ്കല്‍പത്തെ പ്രതീകാത്മകമായി അവതരിപ്പിക്കുന്നതാണ് കാര്‍ട്ടൂണെന്നും ഒരുതരത്തിലും ദൈവത്തിന്റെ ദിവ്യത്വം ധിക്കരിക്കുന്നതല്ലെന്നും വിശദീകരിച്ച് എഴുത്തുകാരന്‍ ഫേസ്ബുക് പോസ്റ്റ് നീക്കംചെയ്തിരുന്നു.

എന്നാല്‍ കാര്‍ട്ടൂണ്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നതിനിടയാക്കിയ ഹതാര്‍ കുറ്റകരമായ തെറ്റാണ് ചെയ്തിരിക്കുതെന്ന് പിന്നീട് ജോര്‍ഡന്‍ ഭരണകൂടം കണ്ടത്തെി. സെപ്റ്റംബര്‍ ആദ്യ വാരം ജാമ്യത്തില്‍ പുറത്തിറങ്ങുംമുമ്പ് മതസ്പര്‍ധക്ക് ഉണ്ടാക്കിയെന്ന കാരണത്താല്‍ ക്രിസ്ത്യന്‍ മതവിശ്വാസിയായ എഴുത്തുകാരനെതിരെ കുറ്റവും ചുമത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.