1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2019

സ്വന്തം ലേഖകന്‍: നഖത്തില്‍ പിറവിയുടെ മുഹൂര്‍ത്തം കൊത്തി മാനിക്കൂര്‍ വിദഗ്ദ്ധ നെയില്‍ സണ്ണി; നെയില്‍ ആര്‍ട്ട് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. നഖം വളര്‍ത്തി അതില്‍ പല ചിത്രങ്ങള്‍ വരച്ച് മനോഹരമാക്കുന്ന നെയില്‍ ആര്‍ട്ടിന് ആരാധകര്‍ ഏറെയാണ്.

റഷ്യയിലുള്ള ഒരു മാനിക്കൂര്‍ വിദഗ്ദ്ധ നെയില്‍ സണ്ണിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. നഖത്തില്‍ പ്രസവത്തിന്റെ ചിത്രമാണ് ഇവര്‍ കൊത്തിയത്. ആശുപത്രി വേഷമണിഞ്ഞ ഒരു സ്ത്രീയുടെയും പൊക്കിള്‍ വിച്ഛേദിക്കാത്ത കുഞ്ഞിന്റെ രൂപവുമാണ് ഇവര്‍ നഖത്തില്‍ ഉണ്ടാക്കിയെടുത്തത്.

ഏറെ നേരം സമയമെടുത്താണ് ഇത് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഈ കലാരൂപത്തെ വിമര്‍ശിച്ചും നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുന്നത്. നെയില്‍ ആര്‍ട്ടില്‍ ഇത്തരം ഭീകര പരീക്ഷണങ്ങള്‍ വേണ്ടെന്നാണ് ചിലരുടെ അഭിപ്രായം. ലളിതമായ ചിത്രപ്പണികളാണ് ഇതിനു ചേരുകയെന്നും വിമര്‍ശകര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.