1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2016

സ്വന്തം ലേഖകന്‍: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിയുടെ ആത്മകഥ വരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്‍ ആത്മകഥ പുറത്തിറങ്ങുന്നു. ജയിലിലെ 25 വര്‍ഷത്തെ അനുഭവങ്ങള്‍ ചേര്‍ത്ത് തമിഴില്‍ എഴുതിയ ആത്മകഥ നവംബര്‍ 24ന് പുറത്തിറങ്ങും.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം തടവുശിക്ഷ അനുഭവിച്ച വനിതാ തടവുകാരിയായ നളിനി 1991ലാണ് ജയിലിലെത്തിയത്. 1991 മെയ് 21ന് ആണ് രാജീവ് ഗാന്ധിയെ എല്‍.ടി.ടി വധിച്ചത്. ജയിലിലെത്തുമ്പോള്‍ നളിനി രണ്ട് മാസം ഗര്‍ഭിണിയായിരുന്നു.

കുട്ടിക്കാല അനുഭവങ്ങള്‍, മുരുകനുമായുള്ള പ്രണയം, രാജീവ് വധക്കേസില്‍ പ്രതിയായ സാഹചര്യം, ഒളിവുജീവിതം, അറസ്റ്റ്, കസ്റ്റഡിയിലെ പീഡനം, ജയിലിനുള്ളിലെ പ്രസവം, ശിക്ഷിക്കപ്പെട്ടതിന് ശേഷമുള്ള തടവുകാല അനുഭവങ്ങള്‍ തുടങ്ങിയവയാണ് ആത്മകഥയില്‍ വിവരിക്കുന്നത്. അഞ്ഞൂറ് പേജുള്ള ആത്മകഥ 2008 മാര്‍ച്ച് 19ന് പ്രിയങ്ക ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയോടെയാണ് അവസാനിക്കുന്നത്.

തനിക്കോ ഭര്‍ത്താവിനോ രാജീവ് ഗാന്ധി വധത്തെക്കുറിച്ച് അറിയില്ലായിരുന്നെന്നാണ് നളിനിയുടെ ആത്മകഥയിലെ നിലപാട്. താന്‍ സാഹചര്യങ്ങളുടെ തടവുകാരിയാണെന്ന് പ്രിയങ്കയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നളിനി പറഞ്ഞതായി ആത്മകഥയില്‍ വിവരിക്കുന്നുണ്ട്.

തന്റെ പിതാവിനെ കൊന്നത് എന്തിനാണെന്ന് പ്രിയങ്ക ചോദിച്ചതായും നളിനി പറയുന്നു. തന്റെ അമ്മ പദ്മാവതിക്ക് പേരിട്ടത് മഹാത്മാ ഗാന്ധിയാണെന്ന വെളിപ്പെടുത്തലും പുസ്തകത്തില്‍ നളിനി നടത്തുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.