1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2019

സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പാക് പ്രതിനിധികള്‍ക്ക് കൈകൊടുക്കാന്‍ വിസമ്മതിച്ച് ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ പ്രതിഷേധം. പാക് പ്രതിനിധികള്‍ സൗഹൃദം പങ്കിടാന്‍ ഹസ്തദാനം ചെയ്തപ്പോള്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ അത് നിരസിക്കുകയായിരുന്നു. പാക് പ്രതിനിധികള്‍ക്ക് ഹസ്തദാനം നല്‍കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

നമസ്‌തേ പറഞ്ഞ് പാക് പ്രതിനിധികളെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ദീപക് മിത്തലാണ് പാകിസ്താന്‍ എ.ജി അന്‍വര്‍ മസൂദ് ഖാന്റെ ഹസ്തദാനം നിരസിച്ചത്. കുല്‍ഭൂഷണ്‍ ജാദവ് കേസിന്റെ വിചാരണ നടപടികള്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം.

വിചാരണ നടപടികള്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ദീപക് മിത്തലിന്റെ അടുത്തേക്ക് അന്‍വര്‍ മസൂദ് ഖാന്‍ ഹസ്തദാനം ചെയ്യാന്‍ എത്തിയത്. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പാക് പ്രതിനിധികളോട് ഇത്തരത്തില്‍ പെരുമാറുന്നത് ആദ്യമായല്ല. 2017 മെയ് മാസത്തിലും പാക് പ്രതിനിധികളെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ അവഗണിച്ചിരുന്നു.

കുല്‍ഭൂഷണ്‍ ജാദവിനെതിരെ പാക് സൈനിക കോടതിയില്‍ നടന്ന വിചാരണ നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യ ആവശ്യമുന്നയിച്ചു. കേസില്‍ നാലു ദിവസം നീണ്ട വിചാരണ തുടങ്ങിയതിന് പിന്നാലെയാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.