1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2018

സ്വന്തം ലേഖകന്‍: ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകന്‍ ബ്രിട്ടനിലെ തെരേസാ മേയ് മന്ത്രിസഭയില്‍ സഹമന്ത്രി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്യുടെ കാബിനറ്റില്‍ ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ മരുമകനായ റിഷി സുനകും. തിങ്കളാഴ്ച മേയ്യുടെ കാബിനറ്റ് പുനഃസംഘടിപ്പിച്ചേപ്പാഴാണ് ഇന്ത്യന്‍വംശജനായ റിഷിെയ ഭവന, കമ്യൂണിറ്റീസ്, തദ്ദേശ ഭരണവകുപ്പ് മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയായി നിയമിച്ചത്.

എം.പിയായ റിഷിയെ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തതായി പ്രധാനമന്ത്രിയുടെ ഓഫിസിലെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. 2015 ലെ തെരഞ്ഞെടുപ്പില്‍ നോര്‍ത്ത് യോര്‍ക്ക് ഷെയറിലെ റിച്ച്മൗണ്ടില്‍ നിന്നാണ് റിഷി സുനക്‌ െതരഞ്ഞെടുക്കപ്പെട്ടത്.

ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ റിഷി ലണ്ടനില്‍ േഗ്ലാബല്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് സ്ഥാപിച്ചു. 2014 ലാണ് രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്നത്. സ്റ്റാന്‍ഫോഡ് ബിസിനസ് സ്‌കൂളില്‍ പഠിക്കുേമ്പാഴാണ് മൂര്‍ത്തിയുടെ മകള്‍ അക്ഷിതയുമായി പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.