1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2015

ചൊവ്വഗ്രഹത്തില്‍ ഒരിക്കല്‍ ജീവന്‍ നില നിന്നിരുന്നു എന്നതിന് വ്യക്തമായ തെളിവുകളുമായി നാസ. ചൊവ്വയുടെ അന്തരീക്ഷത്തില്‍ മീഥൈന്‍ സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണ് നാസ ഈ നിഗമനത്തിലെത്തി ചേര്‍ന്നിരിക്കുന്നത്.

ചൊവ്വയില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ച ക്യൂരിയോസിറ്റി റോബോട്ട് ചുവന്നഗ്രഹത്തിന്റെ ഉപരിതലത്തില്‍ മീഥൈന്‍ സാന്നിധ്യം ക്രമേണ ഉയര്‍ന്നുവന്നതായി സ്ഥിരീകരിച്ചു . ഇതോടു കൂടി ചൊവ്വയില്‍ മീഥൈന്‍ സാന്നിധ്യം ഉണ്ടോ എന്ന ദീര്‍ഘനാളത്തെ ചര്‍ച്ചയ്ക്ക് ഉത്തരമായി.

ജൈവപ്രക്രിയകളുടെ ആത്യന്തിക ഉല്‍പ്പന്നമായ മീഥൈന്‍ ഭൂമിയില്‍ സമാനമായി രൂപപ്പെട്ടതാണ്. ഇതേ രീതിയിലാണ് ചൊവ്വയിലും മീഥൈന്‍ സൃഷ്ടിക്കപ്പെട്ടതെന്നാണ് നാസയുടെ വിലയിരുത്തല്‍. ചൊവ്വയില്‍ ജീവന്റെ സാന്നിധ്യ ഉണ്ട് എന്നതിനെ ചൊല്ലി നേരത്തെ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.