1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2018

സ്വന്തം ലേഖകന്‍: ഇന്‍സ്രയേലിന്റെ പ്രശസ്തമായ ജെനസിസ് പുരസ്‌കാരം വേണ്ട! പുരസ്‌കാരം തിരസ്‌ക്കരിച്ച് ഹോളിവുഡ് നടി ന!ടലി പോര്‍ട്മന്‍. പുരസ്‌കാരം സ്വീകരിക്കാനായി ജറുസലമിലെത്തുന്നത് ഇസ്രയേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹുവിനെ അംഗീകരിക്കുന്നതിനു തുല്യമാണെന്നും അതിനു തയാറല്ലെന്നും പോര്‍ട്മന്‍ കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ വ്യക്തമാക്കി.

20 ലക്ഷം ഡോളറാണ് (ഏകദേശം 13 കോടി ഇന്ത്യന്‍ രൂപ) ജെനസിസ് പുരസ്‌കാരത്തുക. ഗാസ അതിര്‍ത്തിയിലെ പലസ്തീന്‍ പ്രക്ഷോഭത്തെ അതിക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഇസ്രയേല്‍ നടപടികള്‍ താന്‍ വിലമതിക്കുന്ന ജൂതമൂല്യങ്ങള്‍ക്കു നിരക്കുന്നില്ലെന്നും ഓസ്‌കര്‍ പുരസ്‌കാരം നേടിയിട്ടുള്ള നടി ചൂണ്ടിക്കാട്ടി.

ഇസ്രയേലില്‍ ജനിച്ച പോര്‍ട്മന്‍ ചെറുപ്രായത്തില്‍ യുഎസിലേക്കു കുടിയേറുകയായിരുന്നു. ഇസ്രയേല്‍ ബഹിഷ്‌കരണമുള്‍പ്പെടെ പ്രോല്‍സാഹിപ്പിക്കുന്ന ബിഡിഎസ് എന്ന പലസ്തീന്‍ പ്രസ്ഥാനത്തിന്റെ ഭാഗമായല്ല പുരസ്‌കാരം വേണ്ടെന്നു വയ്ക്കാനുള്ള തീരുമാനമെന്നും നടലി പോര്‍ട്മന്‍ പിന്നീടു വ്യക്തമാക്കി.

അതിക്രമങ്ങള്‍ക്കും അഴിമതിക്കും അസമത്വങ്ങള്‍ക്കും എതിരെ പ്രതിഷേധസൂചകമായി ഇസ്രയേലില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടുമെന്നും അറിയിച്ചിട്ടുണ്ട്. ജൂത സമൂഹത്തോടും ജൂതമൂല്യങ്ങളോടുമുള്ള സമര്‍പ്പണത്തിനു പ്രചോദനം നല്‍കുന്ന മികവുറ്റ സംഭാവനകള്‍ക്കായി ഓരോ മേഖലയിലെയും പ്രതിഭകള്‍ക്കു 2014 മുതല്‍ നല്‍കി വരുന്നതാണ് ജെനസിസ് പുരസ്‌കാരം.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.