1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2017

സ്വന്തം ലേഖകന്‍: എണ്‍പത്തിയേഴാം ദേശീയ ദിനാഘോഷത്തിന്റെ പ്രൗഡിയില്‍ സൗദി അറേബ്യ, രാജ്യമൊട്ടുക്ക് ആഘോഷ പരിപാടികള്‍, ഇത്തവണ ആഷോഷങ്ങളില്‍ സ്ത്രീ സാന്നിധ്യം ശ്രദ്ധേയം. രാജ്യം സ്ഥാപിതമായ സെപ്റ്റംബര്‍ 23 നാണ് എല്ലാ വര്‍ഷവും ദേശീയ ദിനമായി ആഘോഷിക്കുന്നത്. വ്യാഴാഴ്ച തുടങ്ങിയ ആഘോഷ പരിപാടികള്‍ ഞായറാഴ്ച വരെ തുടരും.

റിയാദ്?, ജിദ്ദ, ദമാം അല്‍ഖോബാര്‍, മദീന, ജുബൈല്‍ തുടങ്ങി 17 നഗരങ്ങളിലാണ്? ഔദ്യോഗിക ആഘോഷ പരിപാടികള്‍ നടക്കുന്നത്. ഇത്തവണ ആദ്യമായി ദേശീയ ദിനത്തില്‍ പങ്കെടുക്കുന്നതിന് സ്ത്രീകള്‍ക്കും അവസരം ലഭിച്ചതാണ് മറ്റൊരു പ്രത്യേകത. സ്ത്രീകളെ കൂടാതെ അവിവാഹിതര്‍ക്കും വിദേശികള്‍ക്കും സാംസ്‌കാരിക മന്ത്രാലയത്തിന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്. റിയാദ് കിംഗ് ഫഹദ് സ്റ്റേഡിയത്തില്‍ 40000 ത്തോളം ക്ഷണിതാക്കള്‍ പങ്കെടുത്ത ആഘോഷത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം ഇരിപ്പിടങ്ങള്‍ ഒരുക്കിയിരുന്നു.

വിഷന്‍ 2030 ന്റെ ഭാഗമായാണ് പൊതുആഘോഷ പരിപാടികളില്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാന്‍ അനുമതി നല്‍കുന്ന ഈ നയമാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ടു ദിവസത്തെ അവധിയാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. സെപ്റ്റംബര്‍ 23 ശനിയാഴ്ച വാരാന്ത്യ അവധിയായതിനാല്‍ ഞായറാഴ്ച കൂടി സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സ്വകാര്യ മേഖലയിലെ ചില സ്ഥാപനങ്ങളില്‍ ജോലി നോക്കുന്നവര്‍ക്ക് ഞായറാഴ്ചയും അവധി നല്‍കിയിട്ടുണ്ട്. നഗരങ്ങളില്‍ ഹരിത വര്‍ണ പതാകകളും, സൗദി ഭരണാധികാരികളുടെ കൂറ്റന്‍ ബാനറുകളും തോരണങ്ങളും കളര്‍ ബള്‍ബുകളും നിറഞ്ഞിരിക്കുകയാണ്. ഷോപ്പിംഗ് മാളുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഉത്സവ പ്രതീതിയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ വാഹനങ്ങള്‍ താല്‍ക്കാലികമായി പച്ച നിറം പൂശുന്നതും സ്റ്റിക്കര്‍ ഒട്ടിക്കുന്നതും നിയമവിരുദ്ധമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.