1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 14, 2018

സ്വന്തം ലേഖകന്‍: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മലയാളം; ഫഹദ് ഫാസില്‍ മികച്ച സഹനടനും ജയരാജ് മികച്ച സംവിധായകനും. അറുപത്തിയഞ്ചാമത് ദേശീയ പുരസ്‌കാര വേദിയില്‍ മികച്ച സംവിധായകന്‍, ഗായകന്‍, സഹനടന്‍, തിരക്കഥാകൃത്ത് എന്നിവയുള്‍പ്പെടെ ഒട്ടെറെ പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാളത്തെ തേടിയെത്തിയത്. ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജ് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി.

തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഫഹദ് ഫാസില്‍ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരവും ദിലീഷ് പോത്തന്റെ ഈ ചിത്രത്തിനാണ്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും തൊണ്ടി മുതലും ദൃക്‌സാക്ഷിയും എഴുതിയ സജീവ് പാഴൂര്‍ സ്വന്തമാക്കി. മൂന്ന് പുരസ്‌കാരങ്ങളാണ് ചിത്രം കരസ്ഥമാക്കിയത്.

ജയരാജ് സംവിധാനം ചെയ്ത ഭയാനകവും അവാര്‍ഡുകള്‍ വാരിക്കൂട്ടി. മികച്ച സംവിധായകനുള്ള പുരസ്‌കാരം ഭയാനകത്തിലൂടെ ജയരാജ് സ്വന്തമാക്കി. മികച്ച അവലംബിത തിരക്കഥ (ജയരാജ്), മികച്ച ഛായാഗ്രഹണം (നിഖില്‍ എസ് പ്രവീണ്‍). എന്നീ അവാര്‍ഡുകളും ചിത്രം സ്വന്തമാക്കി. വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിലെ പോയ് മറഞ്ഞ കാലം എന്ന ഗാനത്തിലൂടെയാണ് യേശുദാസിന് മികച്ച ഗായകനുള്ള പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

ബംഗാളി നടന്‍ റിഥി സെന്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയപ്പോള്‍ മോം എന്ന ചിത്രത്തിലൂടെ ശ്രീദേവി മികച്ച നടിയായി. 2017 ലെ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം വിനോദ് ഖന്നയ്ക്കാണ്. സംവിധായകന്‍ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

പുരസ്‌കാരങ്ങളും ജേതാക്കളും,

ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം വിനോദ് ഖന്ന
സംവിധായകന്‍ ജയരാജ് (ഭയാനകം)
നടന്‍ റിഥി സെന്‍ (നഗര്‍ കീര്‍ത്തന്‍)
നടി ശ്രീദേവി (മോം)
ചിത്രം വില്ലേജ് റോക്കറ്റ് സ്റ്റാര്‍ (അസം)
ജനപ്രിയ ചിത്രം ബാഹുബലി2
സഹനടന്‍ ഫഹദ് ഫാസില്‍
സഹനടി ദിവ്യ ദത്ത
ഗായകന്‍ കെജെ യേശുദാസ് (വിശ്വാസപൂര്‍വ്വം മന്‍സൂര്‍)
ഗായിക ശാഷാ തിരുപ്പതി (കാട്ര് വെളിയിടൈ)

തിരക്കഥ തൊണ്ടിമുതലും ദൃക്‌സാക്ഷിയും (സജീവ് പാഴൂര്‍)
തിരക്കഥ (അവലംബിതം) ജയരാജ് (ചിത്രം: ഭയാനകം)

ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ (ചിത്രം: ഭയാനകം)
സംഗീതം എആര്‍ റഹ്മാന്‍ (കാട്രു വെളിയിടൈ)
പശ്ചാത്തല സംഗീതം എആര്‍ റഹ്മാന്‍ (മോം)
സാമൂഹിക പ്രസക്തിയുള്ള ചിത്രം ആളൊരുക്കം

പ്രൊഡക്ഷന്‍ ഡിസൈന്‍ സന്തോഷ് രാമന്‍(ടേക്ക് ഓഫ്)
മികച്ച മെയ്ക് അപ് ആര്‍ടിസ്റ്റ് രാം രജത് (നഗര്‍ കീര്‍ത്തന്‍)
കോസ്റ്റ്യൂം ഗോവിന്ദ മണ്ഡല്‍
എഡിറ്റിങ് റീമ ദാസ് (വില്ലേജ് റോക്ക് സ്റ്റാര്‍)

വിവിധ ഭാഷകളിലെ മികച്ച ചിത്രങ്ങള്‍,

ഹിന്ദി – ന്യൂട്ടന്‍
തമിഴ് – ടു ലെറ്റ്
ഒറിയ – ഹലോ ആര്‍സി
ബംഗാളി – മയൂരക്ഷി
ജസാറി – സിന്‍ജാര്‍
തുളു – പഡായി
ലഡാക്കി – വോക്കിങ് വിത് ദി വിന്‍ഡ്
കന്നഡ ഹെബ്ബട്ടു രാമക്ക
തെലുങ്ക് – ഗാസി

സ്‌പെഷല്‍ എഫക്ട്‌സ് ബാഹുബലി 2
മികച്ച ഷോര്‍ട് ഫിലിം (ഫിക്ഷന്‍) – മയ്യത്ത് (മറാത്തി ചിത്രം)
സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചിത്രങ്ങള്‍ ഐ ആം ബോണി, വേല്‍ ഡണ്‍

പ്രത്യേക പരാമര്‍ശങ്ങള്‍

പാര്‍വതി (ടേക്ക് ഓഫ്)
പങ്കജ് ത്രിപാഠി (ന്യൂട്ടന്‍)
മോര്‍ഖ്യ (മറാത്തി ചിത്രം)
ഹലോ ആര്‍സി (ഒഡീഷ ചിത്രം)

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.