1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2017

സ്വന്തം ലേഖകന്‍: ‘ഇത് ഇന്ത്യന്‍ പ്രേക്ഷകരുടെ മുഴുവന്‍ ശബ്ദമാണ്. തര്‍ക്കിക്കാതെ സത്യം പുറത്ത് കൊണ്ടുവരൂ,’ ദേശീയ അവാര്‍ഡ് വിവാദത്തില്‍ പ്രിയദര്‍ശനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ മുരുകദോസ്. ദേശീയ അവാര്‍ഡിനോട് ബന്ധപ്പെട്ട് ഉയര്‍ന്ന് ആക്ഷേപങ്ങള്‍ക്ക് പ്രിയന്‍ അടുത്തിടെ മറുപടി നല്‍കിയിരുന്നു. അതിനോടുള്ള പ്രതികരണമായാണ് മുരുകദോസിന്റെ പ്രസ്താവന.

അക്ഷയ് കുമാറിനു മോഹന്‍ലാലിനും പ്രിയദര്‍ശന്‍ നല്‍കിയത് സൗഹൃദ അവാര്‍ഡാണെന്നായിരുന്നു പ്രധാന ആരോപണം. സംവിധായകന്‍ മുരുഗദോസും അരവിന്ദ് സ്വാമിയും അവാര്‍ഡിനെതിരെ പ്രതികരിച്ച് പരസ്യമായി രംഗത്തു വരുകയും ചെയ്തു. എന്നാല്‍ വിമര്‍ശിക്കുന്നവര്‍ കാര്യങ്ങള്‍ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രിയദര്‍ശന്‍ തന്നെ കഴിഞ്ഞ ദിവസം രംഗത്തുവന്നു.

റീജിയണല്‍ ജൂറിയില്‍ നിന്നുള്ള പത്തുപേരും താനും ചേര്‍ന്നതാണ് ജൂറി. സിനിമ, സാഹിത്യം, പത്രപ്രവര്‍ത്തനം, കല എന്നീ മേഖലകളില്‍ നിന്നുള്ള പ്രമുഖരാണ് ഓരോരുത്തരും. പ്രിയദര്‍ശന്‍ പറഞ്ഞാല്‍ അനുസരിക്കേണ്ട കാര്യം ഇവര്‍ക്കാര്‍ക്കുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. വോട്ടിംഗിനേപ്പറ്റിയും അദ്ദേഹം സംസാരിച്ചു. വോട്ടിംഗ് വേണ്ടിവന്നാല്‍ പത്തുപേരും ആദ്യം വോട്ട് ചെയ്യും. അത് തുല്യമായാലെ ജൂറി ചെയര്‍മാന്‍ വോട്ട് ചെയ്യൂ.

വിവാദമുണ്ടാക്കേണ്ട എന്നികരുതി അക്ഷയ്ക്കും ലാലിനും വോട്ട് താന്‍ വോട്ട് ചെയ്തുപോലുമില്ല. അല്ലെങ്കിലും ഞാന്‍ പറഞ്ഞാല്‍ അനുസരിക്കുന്ന എന്റെ ഏറാന്‍മൂളികളാണോ ജൂറി അംഗങ്ങള്‍? സൗഹൃദ അവാര്‍ഡാണ് നല്‍കിയത് എന്നുപറയുന്നതിന് എന്താണ് അടിസ്ഥാനം? അദ്ദേഹം ചോദിച്ചു.
ഇതിനു പുറമേ മുരുഗദോസ് മൂന്നാംകിട ആക്ഷന്‍ സിനിമകള്‍ എടുക്കുന്നയാളാണ്, ജീവിതത്തില്‍ ഇതുവരെ ഒരു നല്ല ചിത്രം പോലും എടുത്തിട്ടില്ല എന്നും പ്രിയന്‍ തുറന്നടിച്ചു.

ഇതിനു മറുപടിയായാണ് മുരുഗദോസ് ട്വിറ്ററിലൂടെ പ്രിയദര്‍ശനെ രൂക്ഷമായി വിമര്‍ശിച്ചത്. ‘ഇത് എന്റെ മാത്രം അഭിപ്രായമല്ല, ഇത് ഇന്ത്യന്‍ പ്രേക്ഷകരുടെ മുഴുവന്‍ ശബ്ദമാണ്. തര്‍ക്കിക്കാതിരിക്കുന്നതാവും നല്ലത്, സത്യം പുറത്തെടുക്കൂ,’ മുരുഗദോസ് ട്വിറ്ററില്‍ കുറിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.