1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2015

സ്വന്തം ലേഖകന്‍: അമേരിക്കയിലെ പ്രശസ്തമായ നാഷനല്‍ ജ്യോഗ്രഫിക് ബീ മല്‍സരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 53 ലക്ഷം രൂപ ഒന്നാം സമ്മാനം. ന്യൂജഴ്‌സിയില്‍ നിന്നുള്ള എട്ടാം ഗ്രേഡുകാരനായ കരണ്‍ മേനോനോണ് ഇന്ത്യയുടെ അഭിമാനമായത്. എകദേശം 53 ലക്ഷം ഇന്ത്യന്‍ രൂപ സമ്മാനമായി ലഭിക്കുന്നതിനു പുറമേ ഗാലപഗോസ് ദ്വീപുകളിലേക്കുള്ള സൗജന്യയാത്രയും കരണിനു ലഭിക്കും.

ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികളാണ് മത്സരത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയത്. അമേരിക്കയിലെ 40 ലക്ഷം കുട്ടികള്‍ പങ്കെടുത്ത ബീ മല്‍സരത്തില്‍ നിന്നു ഫൈനലിലെത്തിയ പത്തില്‍ ഏഴു പേരും ഇന്ത്യന്‍ വംശജരാണ്.

രണ്ടാം സ്ഥാനം നേടിയത് ഇന്ത്യന്‍ വംശജയായ പതിനൊന്നുകാരി മിഷിഗണില്‍ നിന്നുള്ള ശ്രീയ യര്‍ലഗഡാ ആണ്. 25,000 ഡോളറിന്റെ (ഏകദേശം 15,50,000 രൂപ) കോളജ് സ്‌കോളര്‍ഷിപ് ശ്രീയക്കു ലഭിക്കും.

മൂന്നാം സ്ഥാനം പതിമൂന്നുകാരനായ സോജസ് വാഗ്!ലെക്കാണ്. 10,000 ഡോളറിന്റെ (ഏകദേശം 6,20,000 രൂപ) സ്‌കോളര്‍ഷിപ്പാണു സോജസിന് ലഭിക്കുക. കരണ്‍ മേനോന്‍ ഏഴു റൗണ്ടിലും എല്ലാ ചോദ്യങ്ങള്‍ക്കും ശരിയുത്തരം നല്‍കി.

യുഎസിലെ 11,000 സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളാണു മല്‍സരത്തില്‍ പങ്കെടുത്തത്. ഇതില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട 54 പേരില്‍ നിന്നാണു ഫൈനലിലേക്കു പത്തുപേരെ കണ്ടെത്തിയത്. നാഷണല്‍ ജിയോഗ്രഫികിന്റെ മുന്‍കൈയില്‍ നടക്കുന്ന മത്സരത്തില്‍ ഭൂമിശാസ്ത്രപരമായ അടിസ്ഥാനവിഷയങ്ങളാണു ചോദിക്കുക പതിവ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.