1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2016

സ്വന്തം ലേഖകന്‍: നാഷണല്‍ ജിയോഗ്രഫിക്കിലൂടെ പ്രശസ്തയായ ‘അഫ്ഗാന്‍ പെണ്‍കുട്ടി’ പാകിസ്താനില്‍ അറസ്റ്റില്‍. പെഷവാറില്‍ നിന്നാണ് പാകിസ്താന്റെ അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തത്. തിരിച്ചറിയല്‍ കാര്‍ഡ് അനധികൃതമായി നിര്‍മ്മിച്ചുവെന്ന കുറ്റത്തിനാണ് ബീബീയുടെ അറസ്റ്റ്. ഇതിന് പുറമെ ബീബീയുടെ പക്കല്‍ നിന്നും പാകിസ്താന്റെയും അഫ്ഗാനിസ്താന്റെയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയിരുന്നു.

1984ല്‍ പെഷവാറിലെ ദുരിതാശ്വാസക്യാമ്പില്‍ വച്ച് നാഷണല്‍ ജോഗ്രഫിക്കിന്റെ ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മക്ക്കറി എടുത്ത ചിത്രമാണ് അഫ്ഗാന്‍ പെണ്‍കുട്ടിയായ ബീബിയുടെ ജീവിതം മാറ്റിമറിച്ചത്.

പിന്നീട് 1985 ല്‍ നാഷണല്‍ ജോഗ്രഫിക്ക് മാഗസീനില്‍ പ്രസിദ്ധീകരിച്ച ചിത്രം അഫ്ഗാന്‍ ഗേള്‍ എന്നറിയപ്പെട്ടു. ചിത്രം പകര്‍ത്തുമ്പോള്‍ 12 വയസായിരുന്നു ബീബീക്ക് പ്രായം. അഫ്ഗാന്‍ യുദ്ധത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി എന്നും ചിത്രീകരിച്ച ചിത്രത്തില്‍ ബീബിയുടെ തിളങ്ങുന്ന കണ്ണുകളായിരുന്നു ശ്രദ്ധേയം. ഭയവും തീഷ്ണതയും നിറഞ്ഞ ചിത്രം അഫ്ഗാന്‍ യുദ്ധത്തിന്റെ പ്രതീകമാകുകയും ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.

2002 ല്‍ ബീബി വീണ്ടും മാസികയുടെ കവറില്‍ പ്രത്യക്ഷപ്പെട്ടു. 1984 ലെ പെണ്‍കുട്ടിയെ തേടിയെത്തിയതായിരുന്നു മാഗസിന്‍. തുടര്‍ന്ന് ബീബീയുടെ ജീവിതം പ്രമേയമാക്കി ‘മൊണലീസ ഇന്‍ അഫ്ഗാന്‍ വാര്‍’ എന്ന ഡോക്യുമെന്ററിയും നാഷണല്‍ ജോഗ്രഫിക് ചാനല്‍ ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.