1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2018

സ്വന്തം ലേഖകന്‍: നവാസ് ഷെരീഫിനും മകള്‍ക്കും ജാമ്യമില്ല; ഹര്‍ജി തള്ളി പാക് ഹൈക്കോടതി. അവന്‍ഫീല്‍ഡ് ഫ്‌ലാറ്റ് അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ്, മകള്‍ മര്‍യം നവാസ്, മരുമകനും മുന്‍ സൈനിക ഉദ്യോഗസ്ഥനുമായ മുഹമ്മദ് സഫ്ദാര്‍ എന്നിവര്‍ സമര്‍പ്പിച്ച ജാമ്യഹരജി ഇസ്‌ലാമാബാദ് ഹൈകോടതി തള്ളി.

ജസ്റ്റിസ് മിയാന്‍ഗുല്‍ ഹസ്സന്‍ ഔറംഗസേബ്, മുഹ്‌സിന്‍ അക്തര്‍ ക്യാനി എന്നിവരടങ്ങുന്ന രണ്ടംഗ ഡിവിഷന്‍ ബഞ്ചാണ് ഹരജി തള്ളിയത്. കൂടാതെ ശരീഫും കുടുംബവും സമര്‍പ്പിച്ച ഹരജിയില്‍ പ്രതികരണം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോക്ക് കോടതി നോട്ടീസയച്ചു.

നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ ശരീഫിന്റെ ജാമ്യഹരജിയില്‍ അവരുടെ പ്രതികരണം അറിയിക്കുന്നതു വരെ ശരീഫിനും കുടുംബത്തിനും എതിരായി നിലനില്‍ക്കുന്ന മറ്റു രണ്ടു കേസുകളില്‍ അക്കൗണ്ടബിലിറ്റി കോടതി ജഡ്ജി (ഒന്ന്) നടപടി ക്രമങ്ങളിലേക്കു കടക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് നവാസ് ശരീഫിന്റെ നിയമോപദേഷ്ടാവ് ഖവാജ ഹാരിസ് സമര്‍പ്പിച്ച ഹരജിയും ഹൈകോടതി തള്ളി. കേസില്‍ ഇനി ജൂലൈ അവസാന വാരം ഹൈകോടതി വാദം കേള്‍ക്കും.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.