1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2015

ന്യൂയോര്‍ക്ക് അതിശൈത്യത്തിന്റെ പിടിയില്‍. യുഎസിന്റെ പകുതിയോളം ഇടങ്ങളില്‍ കനത്ത ശൈത്യമാണ് കഴിഞ്ഞ ദിവസം മുതല്‍ അനുഭവപ്പെടുന്നത്. അതിശൈത്യത്തില്‍ നയാഗ്ര വെള്ളച്ചാട്ടം തണുത്തുറഞ്ഞു. ആര്‍ട്ടിക്ക് മേഖലയില്‍ മൈനസ് 25 ഡിഗ്രി സെല്‍ഷ്യസാണ് അനുഭവപ്പെട്ട തണുപ്പെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൈബീരിയന്‍ എക്‌സ്പ്രസ് എന്നാണ് ഇത്തവണത്തെ അതിശൈത്യത്തെ അധികൃതരും മാധ്യമങ്ങളും വിശേഷിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ പോളാര്‍ വോര്‍ടെക്‌സ് എന്നായിരുന്നു പേര്. ആര്‍ട്ടിക് സൈബീരിയന്‍ മേഖലകളില്‍ നിന്നുള്ള തണുത്ത കാറ്റ് മധ്യ, കിഴക്കന്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ വീശിയടിക്കുന്നുണ്ട്.

രാജ്യത്ത് ഏറ്റവും കുടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത് മിന്നെസോട്ടയിലാണ്. അതിശൈത്യത്തില്‍ വെള്ളം, പാചകവാതകം പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായി പ്രദേശത്തെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. ജനങ്ങള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നും അപകടം ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശൈത്യം കാരണം ഇന്നലെ ന്യൂജേഴ്‌സിയിലടക്കം പൊതുഗതാഗത സംവിധാനങ്ങള്‍ വൈകിയാണ് സര്‍വ്വീസ് ആരംഭിച്ചത്. ഹഡ്‌സണ്‍ നദിയിലെ ടണലില്‍ ഐസ് ഉറഞ്ഞത് ഗതാഗത്തിന് വിഘാതമായി. ഐസ് കട്ടറുകള്‍ ഉപയോഗിച്ച് കപ്പലുകളില്‍ നദിയുടെ ഉപരിതലത്തിലെ ഐസ് നീക്കം ചെയ്യാന്‍ തീരദേശസേന ശ്രമികുന്നുണ്ട്.

ഇന്ന് നേരിയ തോതിലുള്ള മഞ്ഞുവീഴ്ചയ്ക്കുള്ള സാധ്യതയുള്ളതായി കാലാവസ്ഥാവപ്രവചനകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഞായറാഴ്ച ആകുമ്പോഴേക്കും മഴയോടുകൂടി മഞ്ഞ് വീഴ്ച കനക്കുമെന്നും മുന്നറിയിപ്പുണ്ട്.

കനത്ത ശൈത്യത്തില്‍ വെള്ളച്ചാട്ടങ്ങളും നദികളും തണുത്തുറഞ്ഞു.ആഘോഷ തണുത്തുറഞ്ഞ നയാഗ്രയുടെയും യൂണിയന്‍ സ്‌ക്വയറിലെ ജലധാരയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.