1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2015


ജെയിംസ് ജോസഫ്

പ്രകൃതിയുടെ കളിയാട്ടത്തില്‍ ജീവിതവും സ്വപ്നവും തകര്‍ന്നടിഞ്ഞ നേപ്പാളിലെ സഹജീവികളെ സഹായിക്കുവാന്‍ യുക്മ നടത്തുന്ന സംരംഭമായ യുക്മ നേപ്പാള്‍ സഹായനിധി സമാഹരണത്തിന് മിഡ്‌ലാണ്ട്‌സ് റീജനില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. റീജനിലെ വിവിധ അംഗ സംഘടനകള്‍ വഴി സമാഹരണം അവസാന ഘട്ടത്തിലാണ്.അടുത്ത പത്തു ദിവസങ്ങള്‍ക്കുള്ളില്‍ ക്യാമ്പയിന്‍ അവസാനിപ്പിക്കാനാണ് റീജണല്‍ കമ്മിറ്റിയുടെ തീരുമാനം.റീജണല്‍ പ്രസിഡണ്ട് ജയകുമാര്‍നായര്‍ ,ചാരിറ്റി കോ ഓര്‍ഡിനെറ്റര്‍ ജൊണ്‍സണ്‍ യോഹന്നാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള പ്രതിനിധി സംഘം അംഗ സംഘടനകളില്‍ നിന്നും നേരിട്ടെത്തി സംഭാവനാ വിഹിതം ഏറ്റു വാങ്ങും. തുടര്‍ന്ന് റീജനില്‍ നിന്നും സമാഹരിക്കുന്ന തുക ജൂണ്‍ രണ്ടാം വാരം യുക്മ ചാരിറ്റി ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ശ്രീ ഫ്രാന്‍സിസ് മാത്യു കവളക്കാട്ടിലിനു കൈമാറും.

മനസാക്ഷി മരവിക്കാത്ത യുകെ മലയാളികളുടെ ഉദാരമായ സംഭാവനകള്‍ കാലത്തിന്റെ അനിവാര്യത യാണെന്ന് തിരിച്ചറിഞ്ഞ് ഈ സംരംഭത്തോട് പരമാവധി സഹകരിക്കണമെന്നും സംഭാവനകള്‍ അതാത് അംഗ സംഘടനകളെ ഈ മാസം 31 നു മുന്‍പ് എല്‍പ്പിക്കണമെന്നും യുക്മ റീജണല്‍ ട്രഷറര്‍ സുരേഷ് കുമാര്‍ അഭ്യര്‍ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.