1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2015

ഉറ്റവരെയും ഉടയവരേയും നഷ്ടപെട്ട് കിടപ്പാടംപ്പോലും ഇല്ലാതെ വലയുന്ന നേപ്പാള്‍ ജനതയ്ക്ക് ഒരു ചെറിയ കൈതാങ്ങ് ആയിക്കൊണ്ട് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയനില്‍ നിന്നും ഓള്‍ഡാം ,റോച്ഡയല്‍ ,ബോള്‍ട്ടന്‍ അസോസിയേഷനുകള്‍ മുന്നോട്ട് കടന്ന് വന്നിരിക്കുകയാണ്.

യുക്മ നടത്തിവരുന്ന നേപ്പാള്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതിന്റെ ആവശ്യകതയുമായി നോര്‍ത്ത് വെസ്റ്റ് റീജീയന്‍ പ്രസിഡണ്ട് അഡ്വ.സിജുവിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന കാംപൈയിന് നല്ല പ്രതികരണമാണ് ഓരോ അസോസിയേഷനും നല്‍കി വരുന്നത്.റീജിയണല്‍ സിക്രട്ടറി ശ്രീ ഷിജോ വര്‍ഗ്ഗീസ് ,ട്രഷറര്‍ ശ്രീ ലൈജൂ മാനുവല്‍ എന്നിവരും നേപ്പാള്‍ ദുരിതാസ്വാശ നിധിയിലേക്കുള്ള സന്ദേശവുമായി പ്രസിഡണ്ടിനോടൊപ്പം അനുഗമിക്കുന്നുണ്ട്.റീജിയനിലുള്ള മുഴുവന്‍ കമ്മറ്റിയംഗങ്ങളുടെയും മെമ്പര്‍മാരുടെയും നല്ല സഹകരണമാണ് ഈ കാംപൈയിന് കിട്ടികൊണ്ടിരിക്കുന്നത്.
ഓരോ അസോസിയേഷനുകളും പിരിച്ചെടുത്ത തുകകള്‍ റീജീയന്‍ പ്രസിഡണ്ടിന് ചടങ്ങില്‍ വച്ച് കൈമാറുകയും ചെയ്തു.ഈ സന്ദേശം അസോസിയേഷന്‍ മെംബര്‍മാരില്‍ എത്തിക്കുകയും, തങ്ങളുടെ അയല്‍ക്കാരായ നേപ്പാളി സമുഹത്തിന് ഇനിയും കൂടുതല്‍ തുക പിരിച്ച്, യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ അക്കൌണ്ട് നമ്പറിലേക്ക് നിക്ഷേപിക്കുമെന്ന് അറിയിച്ചിരിക്കുകയുമാണ്.

അയല്‍ക്കാരന്റെ കണ്ണിരോപ്പാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ മനുഷ്യ സ്‌നേഹിയെന്ന് ഓരോ മലയാളികളും തങ്ങളുടെ തുച്ചമായ തുക നല്കി കൊണ്ട് തെളിയിച്ചിരിക്കുകയാണ്.പലതുള്ളി പെരുവള്ളം എന്ന് പറയുന്നതുപോലെ നമ്മുടെ ഓരോ പൌണ്ടുകള്‍ക്കും നേപ്പാള്‍ ജനതയ്ക്ക് വിലയുണ്ടെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

ഈ ലോകത്ത് പതിനായിരക്കണക്കിന് സംഘടനകളും സാമുഹിക പ്രവര്‍ത്തകരുമാണ് ഈ നേപ്പാള്‍ ദൂരിതാശ്വാസ പ്രവര്‍ത്തനത്തിന് സ്വാന്തന സ്പര്‍ശനമേകാന്‍ പ്രവര്‍ത്തിച്ചുവരുന്നത്,അതില്‍ യുക്മയും യുകെയിലെ മലയാളി അസോസിയേഷനുകളും ഒരു ഭാഗഭാക്കാന്‍ കഴിയുന്നതില്‍ ചാരിതാര്‍ത്യമുണ്ട്.

ഒള്‍ഡാം മലയാളി അസോസിയേഷന്‍

ഒള്‍ഡാം മലയാളി അസോസിയേഷന്‍ നടത്തിയ നേപ്പാള്‍ സ്വാന്തന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡണ്ട് ശ്രീ ഷാജി വരാക്കുടി, റീജീയന്‍ പ്രസിഡണ്ട് അഡ്വ.സിജുവിന് ദുരിതാശ്വാസ തുക കൈമാറി.

ചടങ്ങില്‍ റീജിയണല്‍ സിക്രട്ടറി ശ്രീ ഷിജോ വര്‍ഗ്ഗീസ് , ട്രഷറര്‍ ശ്രീ ലൈജൂ മാനുവല്‍ എന്നിവര്‍ സന്നിഹിതനായിരുന്നു. അസോസിയേഷനെ പ്രതിനിധികരിച്ച് ശ്രീ പുഷ്പരാജ് ,ജോമി ,ജീമോള്‍,റിദിയ ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.യുക്മയ്ക്ക് വേണ്ടി റീജിയണല്‍ സിക്രട്ടറി ശ്രീ ഷിജോ വര്‍ഗ്ഗീസ് നന്ദി പറഞ്ഞു.

റോച്ചുഡയല്‍ മലയാളി അസോസിയേഷന്‍

റോച്ചുഡയല്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച നേപ്പാള്‍ സ്വാന്തന ചടങ്ങില്‍ അസോസിയേഷന്‍ യുക്മ നാഷണല്‍ എക്‌സിക്യുട്ടിവ് അംഗം ശ്രീ ദിലിപ് മാത്യു അദ്ധ്യക്ഷനായിരുന്നു.ചടങ്ങില്‍ വച്ച് അസോസോസിയേഷന്‍ പ്രസിഡണ്ടിന്റെ ശ്രീ സോണി കുരിയന്റെ മകന്‍ ആതിന്‍ സോണി ദുരിതാശ്വാസ തുക ,റീജീയന്‍ പ്രസിഡണ്ട് അഡ്വ.സിജു ജോസാഫിന് കൈമാറി.

അസോസിയേഷനെ പ്രതിനിധികരിച്ച് മുന്‍ പ്രസിഡണ്ട് ശ്രീ രാജു തോമസ് ,രാകേഷ് ജോര്‍ജ് ,തോമസ് ജോസഫ് ,ജിന്‍സണ്‍ രാജു ,റെജി രാജു ,മിനി സോണി ,ജെനിമോള്‍ രാജു ,ജിബിന്‍ ജോര്‍ജ് ,ബെന റെജി ,ബെണി റെജി ആഷിമ സോണി, റെജി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

നിരവധി കുട്ടികളാണ് ഈ ചാരിറ്റി പ്രവര്‍ത്തനവുമായി റോച്ചുഡയല്‍ മലയാളി അസോസിയേഷന് വേണ്ടി മുന്നിട്ടിറങ്ങുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.കുട്ടികളിലെ സാമുഹിക പ്രബുദ്ധത വളര്‍ത്തുന്നതില്‍ അസോസിയേഷന്റെ പങ്കും ശ്ലാഘനീയമാണ്

ബോള്‍ട്ടന്‍മലയാളി അസോസിയേഷന്‍

നേപ്പാള്‍ പ്രകൃതി ദുരന്തത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ആരംഭിച്ച ബോള്‍ട്ടന്‍മലയാളി അസോസിയേഷന്‍ നടത്തിയ സ്വാന്തന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡണ്ട് ശ്രീ കുരിയന്‍ ജോര്‍ജ് , റീജീയന്‍ പ്രസിഡണ്ട് അഡ്വ.സിജുവിന് ദുരിതാശ്വാസ തുക കൈമാറി.ചടങ്ങില്‍ റീജിയണല്‍ സിക്രട്ടറി ശ്രീ ഷിജോ വര്‍ഗ്ഗീസ് , യുക്മ റീജ്യണല്‍ സ്‌പോര്ട്‌സ് കോഒര്‍ഡിനെറ്റര്‍ ശ്രീ ജോണി കണിവേലില്‍ ,അസോസിയേഷന്‍ സിക്രട്ടറി ശ്രീ ബെന്നി ഫിലിപ്പ് അസോസിയേഷന്‍ ട്രഷറര്‍ ശ്രീ സോണി എം ബി ട്രഷറര്‍ അസോസിയേഷന്‍ ജോയിന്റ് സിക്രട്ടറി ശ്രീ ഷാരോണ്‍ പന്തല്ലൂര്‍ ശ്രീമതി ആഷ ഷാരോണ്‍ , ജോംസി ജോണി എന്നിവര്‍ എന്നിവര്‍ സന്നിഹിതനായിരുന്നു. ശ്രീ ബെന്നി ഫിലിപ് സ്വാഗതവും ,യുക്മയ്ക്ക് വേണ്ടി റീജിയണല്‍ സിക്രട്ടറി ശ്രീ ഷിജോ വര്‍ഗ്ഗീസ് നന്ദി പറഞ്ഞു.


ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി പ്രവര്‍ത്തിക്കുന്ന ഒരു അസോസിയേഷനാണ് ബോള്‍ട്ടന്‍മലയാളി അസോസിയേഷന്‍,ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സ്വാന്തന സ്പര്‍ശനമേകാന്‍ ഓടിയെത്തുന്ന ഈ അസോസിയേഷന്‍, ഈ മാസം 23 ന് അവയവ ദാന സന്ദേശവുമായിയെത്തുന്ന ഫാദര്‍ ചിറമ്മേല്‍ അച്ഛന് സ്വികരണം നല്കുന്നത് ബോള്‍ട്ടന്‍മലയാളി അസോസിയേഷന്‍ തന്നെയെന്നത് പ്രശംസനീയമാണ്.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റ് അസോസിയെഷനുകള്‍ക്കൊപ്പം മുന്‍പന്തിയില്‍ നില്‍ക്കുന്ന അസോസിയേഷനാണ് ബോള്‍ട്ടന്‍മലയാളി അസോസിയേഷന്‍ എന്ന് റീജീയന്‍ പ്രസിഡണ്ട് അഡ്വ.സിജു ജോസാഫ് ചടങ്ങില്‍ പറഞ്ഞു. അസോസിയേഷന്‍ പ്രസിഡണ്ട് ശ്രീ കുരിയന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ തുടര്‍ നേപ്പാള്‍ ദുരിതാശ്വാസ നിധിയലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയും എല്ലാ അസോസിയേഷന്‍ മെമ്പര്‍മാരോടും അകമഴിഞ്ഞ് സഹായിക്കുവാന്‍ പ്രസിഡണ്ട് ശ്രീ കുരിയന്‍ ജോര്‍ജ് അഭ്യര്ത്തിക്കുകയും ചെയ്തു.

ദുരിതാശ്വസനിധിയിലേക്കുള്ള സഹായം യുക്മ ചാരിറ്റി അക്കൌണ്ടിലേക്ക് അയക്കുബോള്‍ അസോസിയേഷന്റെ പേര് രഫറന്‍സായി വയ്ക്കണമെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.അപ്പീല്‍ അവസാനിക്കുമ്പോള്‍ നാഷണല്‍ കമ്മറ്റി കണക്കുകള്‍ പ്രസിദ്ധികരിക്കുന്നതായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

അയക്കേണ്ട അക്കൌണ്ട് നമ്പര്‍
UUKMA CHARITY FAOUNDATION

Account Number 52178974
Sort Code 403736
HSBC BANK
വാര്‍ത്ത അയക്കുന്നത്

ഷിജോ വര്‍ഗ്ഗീസ്
സിക്രട്ടറി & പി ര്‍ ഒ
യുക്മ നോര്‍ത്ത് വെസ്റ്റ് റീജീയന്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.