1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2015


ജോണ്‍ അനീഷ്‌

മലയാളികളുടെ മനസിലെ നന്മയുടെ നീരുറവ വറ്റിയിട്ടിലെന്നും ലിംക ഒരു വലിയ മാതൃകയാണ് കാട്ടിയെതെന്നും അഡ്വ ഫ്രാന്‍സിസ് മാത്യു അഭിപ്രായപെട്ടു
നേപ്പാള്‍ ജനതയെ ഒരു കൈ സഹായിക്കാന്‍ യുക്മ ചാരിറ്റി ഫൌണ്ടേഷന്‍ നടത്തുന്ന നേപ്പാള്‍ ദുരിതാശ്വാസനിഥി സമാഹരണത്തിന്റെ ഉത്കാടനം നിരവ്ഹിച്ചു സംസാരിക്കുക ആയിരുന്നു അദ്ദേഹം .

ലിംക ഒരുക്കിയ സ്വീകരണ വേദിയില്‍ വച്ച് യുക്മ ചാരിറ്റി ഫൌണ്ടേഷന്‍ രക്ഷാധികാരി അഡ്വക്കേറ്റ് ഫ്രാന്‍സിസ് കവളക്കാട്ടിലിനു ലിംകയുടെ ചെയര്‍പേ ഴ്‌സന്‍ ശ്രീ തോമസ് ജോണ്‍ വാരികാട്ട് അസോ സി യെഷന്റെ ഓഹരി നല്ക്കി കൊണ്ടാണ് ഇത് നിര്വഹിച്ചത് . മലയാളികളുടെ മനസിലെ നന്മയുടെ ഉറവ വറ്റിയിട്ടിലെന്നു ഉള്ളതിന്റെ തെളിവാണിതെന്നും . ഈ വലിയ മാതൃകക്ക് യുക്മയുടെ നന്ദിയും കടപ്പാടും അറിയി ക്കുന്നതായും . ഈ സദുദ്യമത്തിലേയ്ക്കു യുകെയിലെ എല്ലാ മലയാളികളുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്നു അഡ്വക്കേറ്റ് ഫ്രാന്‍സിസ് കവളക്കാട്ടില്‍ അഭ്യര്തിച്ചു യുക്മ നാഷണല്‍ ഭാരവാഹികളായ മാമ്മന്‍ ഫിലിപ്പ് ,ബീന സെന്‍സ് ,ആന്‍സി ജോയ് , മുന്‍ പ്രസിഡന്റ് വിജി കെ പി , തുടങ്ങിയവരും മിട്‌ലന്റ്‌സ് റിജിയണല്‍ പ്രസിഡണ്ട് ജയകുമാര്‍ ലിംക പ്രതിനിധികളായ തമ്ബി ജോസ് , ബിജു പീറ്റര്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

വിവിധ അസോ സിയെഷനുകള്‍ ഇതിനെ തുടര്‍ന്ന് തന്നാല്‍ ആവുന്ന വിധം യുക്മയ്ക്ക് ഐക്യ ധാര്‍ട്യം പ്രഖ്‌യപിച്ചു കൊണ്ട് ഇതിനോടകം രംഗത്ത് വന്നു കഴിഞ്ഞു . തുടര്‍ ദിവസങ്ങളില്‍ കുടുതല്‍ പേര്‍ ഈ ദൌത്യ വിജയത്തിനായി മുന്നിട്ടു ഇറങ്ങുന്നതായി അറിയിച്ചിട്ടുണ്ട്. സാലിസ്ബറി അസോസിയേഷന്‍ അംഗങ്ങളില്‍ നിന്നും സമാഹരിച്ച തുക ഇന്നലെ യുക്മ നേതൃത്വത്തിന് കൈമാറി. സൗത്ത് വെസ്റ്റ് റീജിയണ്‍ ബാഡ്മിന്ടന്‍ ടൂര്‍ണ്ണമെന്റിനോടനുബന്ധിച്ച് നടത്തിയ ലളിതമായ ചടങ്ങില്‍ സാലിസ്ബറി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീമതി മേഴ്‌സി സജീഷ് രക്ഷാധികാരി ശ്രീ ജോസ് കെ ആന്റണി തുടങ്ങിയവര്‍ ചേര്‍ന്നാണ് യുക്മ നാഷണല്‍ സെക്രെടറി ശ്രീ സജീഷ് ടോമിന് അസോസിയേഷന്‍ സ്വരൂപിച്ച തുക കൈമാറിയത് .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.