1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2017

സ്വന്തം ലേഖകന്‍: മേഖലയില്‍ പുതിയ സമവാക്യമുണ്ടാക്കാന്‍ നേപ്പാള്‍ ചൈന സംയുക്ത സൈനികാഭ്യാസം, അസ്വസ്ഥതയോടെ ഇന്ത്യ. ഭീകരവാദത്തെ ലക്ഷ്യമിട്ടുള്ള ‘സാഗര്‍മാത ഫ്രണ്ട്ഷിപ്പ് 2017’ എന്ന് പേരിട്ടിട്ടുള്ള സൈനികാഭ്യാസം പത്ത് ദിവസം നീണ്ടു നില്‍ക്കും. ആഗോള തലത്തില്‍ ഭീകരവാദം വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഭീകരവാദത്തിനെതിരെ ഇരു രാജ്യങ്ങളും ഒന്നിച്ച് പോരാട്ടത്തിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമാണ് സൈനികാഭ്യാസമെന്ന് നേപ്പാള്‍ സൈന്യം വ്യക്തമാക്കി.

സൈനികാഭ്യാസത്തിന്റെ ഭാഗമായി ചൈനീസ് സൈന്യം ദിവസങ്ങള്‍ക്ക് മുമ്പെ നേപ്പാളിലെത്തി പരിശീലനം തുടങ്ങിയിരുന്നു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിനൊപ്പം ദുരന്തനിവാരണ രംഗത്തും സഹകരണം ലക്ഷ്യമാക്കിയാണ് സൈനികാഭ്യാസം. സൈന്യത്തിന്റെ വിപുലീകരണവും നേപ്പാള്‍ ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. നേരത്തെ ഇന്ത്യഅമേരിക്ക സൈനികരോടൊപ്പവും നേപ്പാള്‍ സൈനികാഭ്യാസം നടത്തിയിരുന്നു

ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ ചാങ് വാങ്ഖ്വന്‍സിന്റെ മാര്‍ച്ചില്‍ നടന്ന നേപ്പാള്‍ സന്ദര്‍ശനത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിന് തീരുമാനമായത്. ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്റെ നേപ്പാളിലെ പേരാണ് സാഗര്‍മാ. ഞായറാഴ്ച തുടങ്ങിയ അഭ്യാസം ഏപ്രില്‍ 25 ന് അവസാനിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.