1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 29, 2015

ഭൂകമ്പത്തില്‍ താറുമാറായ നേപ്പാളിനെ സഹായിക്കുന്നതിനായി ബ്രിട്ടണ്‍ സമാഹരിച്ച് നല്‍കുന്നത് 15 മില്യണ്‍ പൗണ്ട്. നേരത്തെ നല്‍കിയ പത്ത് മില്യണ്‍ പൗണ്ടിന് പുറമെ അഞ്ച് മില്യണ്‍ പൗണ്ട് കൂടി നല്‍കുമെന്ന് യുകെ പ്രഖ്യാപിച്ചതോടെയാണ് ആകെ സംഭാവന 15 മില്യണ്‍ പൗണ്ടായത്.

സഹായ ധനത്തോടൈാപ്പം കാഠ്മണ്ഡു വിമാനത്താവളത്തില്‍ എത്തുന്ന സപ്ലൈസ് നീക്കം ചെയ്യുന്നതിനുള്ള വലിയ ഉപകരണങ്ങളും മരുന്നുകളും നേപ്പാളിലേക്ക് നല്‍കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചു. യുകെയിലുള്ള എയ്ഡ് ഏജന്‍സികള്‍ ടെലിവിഷന്‍ ചാനലുകളിലൂടെയും ഓണ്‍ലൈനിലൂടെയും മറ്റും സംഭാവനകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്യാംപെയന്‍ സംഘടിപ്പിച്ചിരുന്നു. തത്ഫലമായിട്ടാണ് അഞ്ച് മില്യണ്‍ പൗണ്ട് അധികമായി ശേഖരിക്കാന്‍ സാധിച്ചതെന്ന് ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേപ്പാളിന് ധനസഹായം നല്‍കിയതില്‍ ഏറ്റവും വലിയ തുക നല്‍കിയിരിക്കുന്നത് യുകെയാണ്.

ബ്രിട്ടണ്‍ മാത്രമല്ല, ദുരന്ത ഭൂമിയില്‍ സഹായവുമായി ഇന്ത്യയും എത്തിയിട്ടുണ്ട്. ഇന്ത്യയുടെ 13 മിലിട്ടറി ഹെലികോപ്റ്ററുകള്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ സഹായം എത്തിക്കുന്നതിനായി നേപ്പാളില്‍ എത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച്ച നേപ്പാളില്‍ ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 5000 കഴിഞ്ഞു. നേപ്പാള്‍ പ്രധാനമന്ത്രി ഇന്നലെ പറഞ്ഞത് മരണസംഖ്യ 10,000 കടക്കുമെന്നാണ്. 8000ത്തില്‍ അധികം ആളുകളാണ് പരുക്കേറ്റ് വിവിധ ആശുപത്രികളിലായി കഴിയുന്നത്. നേപ്പാളിലെ ആശുപത്രികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും ഏറെയാണിത്.

500 മുതല്‍ 1000 ബ്രിട്ടീഷ് പൗരന്മാര്‍ വരെ നേപ്പാളില്‍ ഉണ്ടെന്നാണ് ഫോറിന്‍ ഓഫീസ് നല്‍കുന്ന വിവരം. ഇവരില്‍ 250 പേരെ എംബസിയുടെ സഹായത്തോടെ നാട്ടില്‍ എത്തിച്ചു. 583 പേര്‍ സ്വയം നേപ്പാളില്‍നിന്ന് പോകുകയോ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് സ്വയം മാറുകയോ ചെയ്തിട്ടുണ്ട്. 30 ഓളം ബ്രിട്ടീഷുകാരെ കുറിച്ച് ഇതുവരെ കുടുംബങ്ങള്‍ക്ക് അറിവ് ലഭിക്കാനുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.