1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2015

സ്വന്തം ലേഖകന്‍: നേപ്പാല്‍ ഭൂകമ്പത്തില്‍ മരണ സംഖ്യ 8,000 കടന്ന് മുന്നോട്ടു കുതിക്കുമ്പോള്‍ ഇടക്കിടെയുണ്ടാകുന്ന തുടര്‍ ചലങ്ങള്‍ നാട്ടുകാരെ വിറപ്പിക്കുന്നു. ഞായറാഴ്ച മാത്രം നാലു തവണയാണ് ഭൂമി കുലുങ്ങിയത്. ഭൂകമ്പത്തിനു ശേഷം ഏതാണ്ട് 160 തുടര്‍ ചലനങ്ങളാണ് നേപ്പാളില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ മണ്ണിടിച്ചിലും മഴയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നു. നേപ്പാള്‍ സൈന്യം നേതൃത്വം നല്‍കുന്ന ദുരിതാശ്വാസ പ്രവര്‍ത്തകര്‍ ഇതിനകം ഒന്‍പത് വിദേശികളുടേതടക്കം 90 മൃതദേഹങ്ങള്‍ കണ്ടെടുത്തു.

ഞായറാഴ്ച പുലര്‍ച്ചെ നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്നു 100 കിലോമീറ്റര്‍ അകലെയുള്ള സിന്ധുപൗചക്കിലാണ് റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രവത രേഖപ്പെടുത്തിയ ആദ്യ തുടര്‍ ചലനം ഉണ്ടായത്. നേരത്തെയുണ്ടായ ഭൂകമ്പത്തില്‍ വലിയ നാശനഷ്ടമുണ്ടായ മേഖലയാണിത്.

രണ്ടാം തുടര്‍ ചലനം ഉണ്ടായത് ഉദയാപൂര്‍ ജില്ലയിലാണ്. പുലര്‍ച്ചെ 2.44ന് ഉണ്ടായ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 4 തീവ്രത രേഖപ്പെടുത്തി. തുടര്‍ന്ന് 6.34 ന് ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ടിബറ്റ്/സിന്ധുപൗചക്ക് ആണ്. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. നാലാമത്തെ ഭൂചലനം വൈകീട് 3.20ന് കവേര്‍ ജില്ലയിലാണ് ഉണ്ടായത്. 4.2 തീവ്രതയാണ് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത്. എവിടയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

80 വര്‍ഷത്തിനിടെ നേപ്പാളിലുണ്ടായ ഏറ്റവും വലിയ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 8019 ആയി. 16,033 പേര്‍ക്ക് പരുക്കേറ്റെന്നും നേപ്പാള്‍ പൊലീസ് അറിയിച്ചു. 2,88,798 വീടുകള്‍ തകരുകയും 2,54,112 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തെന്നാണ്‍` ഐക്യരാഷ്ട്രയുടെ കണക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.