1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2015

നേപ്പാളിനെ പിടിച്ചുകുലുക്കിയ ഭൂമികുലുക്കത്തില്‍ ഡസണ്‍ കണക്കിന് ബ്രിട്ടീഷുകാരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. സന്നദ്ധ സംഘടനയായ റെഡ് ക്രോസിന്റെ അന്താരാഷ്ട്ര സമിതി പറയുന്ന കണക്കനുസരിച്ചാണെങ്കില്‍ 90 പേരെ കാണാതായിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക കണക്കില്‍ പറയുന്നത് 23 എന്നാണ്. ഇതില്‍ ഏത് കണക്കാണ് ശരിയെന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

നേപ്പാളില്‍ അപകടത്തില്‍ പരുക്കേറ്റവരെയും മറ്റും സഹായിക്കുന്നതിനായി ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് യുകെയിലെ പ്രമുഖ സംഘടനകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഡിസാസ്റ്റേഴ്‌സ് എമര്‍ജന്‍സി കമ്മറ്റിക്ക് കീഴിലാണ് ഇവര്‍ നേപ്പാളിലെ ദുരിതം അനുഭവിക്കുന്ന ആളുകള്‍ക്ക് സഹായം എത്തിക്കാന്‍ ശ്രമിക്കുന്നത്.

നേപ്പാളീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന കണക്ക് അനുസരിച്ച് 3617 പേര്‍ ഇതുവരെയായി മരിച്ചിട്ടുണ്ട്. 6500 പേര്‍ക്കെങ്കിലും പരുക്കേറ്റിട്ടുണ്ട്. എവറസ്റ്റ് കൊടുമുടിയിലുണ്ടായ ഹിമപാതത്തില്‍ 18 പേരെങ്കിലും മരിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് ഫോറിന്‍ ഓഫീസ് നല്‍കുന്ന വിവരം അനുസരിച്ച് ഇതുവരെയായി ഒരു ബ്രിട്ടീഷുകാരന്‍ പോലും മരിച്ചതായി വിവരമില്ലെന്നാണ്. സന്നദ്ധ സംഘടനകളും ആരും മരിച്ചതായി സ്ഥിരീകരിക്കുന്നില്ല. നിരവധി പേരെ കാണാതായിട്ടുണ്ടെങ്കിലും ആരുടെയും മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഭൂകമ്പത്താല്‍ ബാധിക്കപ്പെട്ട ആളുകള്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ അഞ്ച് മില്യണ്‍ പൗണ്ട് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു മില്യണ്‍ ഉടന്‍ തന്നെ വിതരണം ചെയ്‌തെന്നും രണ്ട് മില്യണ്‍ ഉടന്‍ തന്നെ റെഡ് ക്രോസിന് കൈമാറുമെന്നും യുകെ അറിയിച്ചു. ബ്രിട്ടീഷ് എംബസിയില്‍ സഹായം അഭ്യര്‍ത്ഥിച്ചു വന്ന 200 ബ്രിട്ടീഷുകാരെ അവിടെ നിന്നും രക്ഷപ്പെടുന്നതിനായി സഹായിച്ചിട്ടുണ്ടെന്ന് ഫോറിന്‍ സെക്രട്ടറി ഫിലിപ്പ് ഹാമോണ്ട് പറഞ്ഞു.

യുകെ ഫോറിന്‍ ഓഫീസ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തുറന്നിട്ടുണ്ട്. +44 (0) 207 008 0000

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.