1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2015

സ്വന്തം ലേഖകന്‍: നേപ്പാളിലെ പുതിയ ഭരണഘടന, പ്രക്ഷോഭം വ്യാപകം, ഹൈവേ ഉപരോധത്തിനിടയില്‍ നാലു മരണം. ഹൈവേ ഉപരോധത്തിനിടെ പ്രക്ഷോഭകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് നാലു മധേശി പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ 17 പ്രക്ഷോഭകര്‍ക്കും 25 പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുമുണ്ട്.

സപ്തരി ജില്ലയിലെ പ്രധാന ഹൈവേ ഉപരോധിച്ച പ്രക്ഷോഭകരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലാണ് നാലുപേരുടെ മരണത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.

2500 ലേറെ പേരാണ് ഉപരോധത്തില്‍ പങ്കെടുത്തത്. ഒഴിപ്പിക്കാന്‍ ശ്രമിച്ച പൊലീസിനെ പെട്രോള്‍ ബോംബെറിഞ്ഞും കല്ലേറ് നടത്തിയുമാണ് പ്രക്ഷോഭകര്‍ നേരിട്ടത്. നേപ്പാളിലെ പുതിയ ഭരണഘടനയുമായി ബന്ധപ്പെട്ടാണ് തരായ് മേഖലയിലെ മധേശികള്‍ പ്രക്ഷോഭം തുടരുന്നത്. സംഘര്‍ഷത്തില്‍ ഇതുവരെയായി 40 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.