1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2017

സ്വന്തം ലേഖകന്‍: ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് അശുദ്ധി കല്‍പ്പിച്ച് മാറ്റി നിര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാക്കി നേപ്പാള്‍. ആര്‍ത്തവ സമയത്ത് സ്ത്രീകളെ വീടിന് പുറത്താക്കുന്ന പതിവ് ക്രിമിനല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്ന നിയമം നേപ്പാള്‍ പാര്‍ലമെന്റ് പാസാക്കി. നൂറ്റാണ്ടുകളായി ഹൈന്ദവ ആചാര പ്രകാരം തുടരുന്ന ചൗപ്പദി എന്ന ദുരാചാരത്തിനാണ് ഇതോടെ വിലക്ക് ഏര്‍പ്പെടുത്തിയത്.

ആര്‍ത്തവ സമയത്ത് സ്ത്രീകളെ വീടിന് ദൂരെയുള്ള ഒറ്റപ്പെട്ട ഷെഡില്‍ പാര്‍പ്പിക്കുന്ന രീതിയുണ്ട്. ചൗഗോത്ത് എന്നാണ് ഈ ഷെഡുകളെ വിളിക്കുന്നത്. ഇനി മുതല്‍ ഈ രീതി ആവര്‍ത്തിച്ചാല്‍ 3000 രൂപ പിഴയും മൂന്നു മാസം ജയില്‍ വാസമോ അനുഭവിക്കണം. കഴിഞ്ഞ മാസം ചൗഗോത്തില്‍ പാര്‍പ്പിച്ച പെണ്‍കുട്ടി പാമ്പു കടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് പുതിയ നിയമം. 2016 ലും സമാനമായ രീതിയില്‍ രണ്ടു സ്ത്രീകള്‍ മരിച്ചിരുന്നു.

റിപ്പോര്‍ട്ട് ചെയ്യാത്ത നിരവധി മരണങ്ങളാണ് ഇപ്രകാരം നേപ്പാള്‍ ഗ്രാമങ്ങളില്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍ത്തവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ ആ സമയത്തോ അതിനു മുന്‍പോ ഏതെങ്കിലും വിവേചനത്തിനോ തൊട്ടു കൂടായ്മയ്‌ക്കോ വിധേയമാക്കുകയോ അവള്‍ക്കെതിരെ മനുഷ്യത്വ രഹിതമായി പ്രവര്‍ത്തിക്കുകയോ ചെയ്യരുത് എന്ന് കര്‍ശനമായി വ്യവസ്ഥ ചെയ്യുന്ന നിയമം പല ദുരാചാരങ്ങളും പൊളിച്ചു മാറ്റാന്‍ ഒരു മാതൃകയാകുമെന്ന് പാര്‍ലമെന്റും സാമുഹ്യ പ്രവര്‍ത്തകരും പ്രത്യാശ പ്രകടിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.