1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2018

സ്വന്തം ലേഖകന്‍: നേപ്പാള്‍ രാഷ്ട്രീയം വഴിത്തിരിവില്‍; പ്രധാനമന്ത്രി ശര്‍മ ഒലിയുടേയും മുന്‍പ്രധാനമന്ത്രി പ്രചണ്ഡയുടേയും പാര്‍ട്ടികള്‍ ഒന്നായി. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ എന്നാണ് പുതിയ ഏകീകൃത പാര്‍ട്ടിയുടെ പേര്. പ്രധാനമന്ത്രി ശര്‍മ ഒലിയുടെ സിപിഎന്‍–യുഎംഎല്ലും മുന്‍പ്രധാനമന്ത്രി പ്രചണ്ഡയുടെ സിപിഎന്‍–മാവോയിസ്റ്റ് സെന്ററും തമ്മിലാണ് ലയനം നടനന്ത്.

ലയന ധാരണപ്രകാരം ഒലിയും പ്രചണ്ഡയും ചേര്‍ന്നു നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും ഒന്‍പതുപേരടങ്ങുന്ന സെക്രട്ടേറിയറ്റിനെയും നയിക്കും. ഇരുപാര്‍ട്ടികളും അധികാരം തുല്യമായി പങ്കിടും. ലയനതീരുമാനം എട്ടുമാസം മുന്‍പു കൈക്കൊണ്ടിരുന്നു.

ഇരുകക്ഷികളും ചേര്‍ന്ന ഇടതുസഖ്യം ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 275ല്‍ 174 സീറ്റ് നേടി ഭരണത്തിലെത്തി. ലയനത്തോടെ സിപിഎന്‍–യുഎംഎല്ലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനു പാര്‍ലമെന്റില്‍ മൂന്നില്‍രണ്ടു ഭൂരിപക്ഷമുണ്ടാകും. മാര്‍ക്‌സിസം ലെനിനിസമാണു പുതിയ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രമെന്നും നേതാക്കള്‍ വ്യക്തമാക്കി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.