1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2015

നെറ്റുവര്‍ക്ക് റെയില്‍ ജീവനക്കാര്‍ ജൂണില്‍ രണ്ട് തവണ പണിമുടക്കും. ജൂണ്‍ നാലിന് 24 മണിക്കൂര്‍ പണിമുടക്കും ജൂണ്‍ ഒമ്പതിന് 48 മണിക്കൂര്‍ പണിമുടക്കുമാണ് റെയില്‍ മാരിടൈം ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് യൂണന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

നെറ്റുവര്‍ക്ക് റെയില്‍ ഒരു പുതിയ ഡീല്‍ വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച്ച നടത്താനിരുന്ന പണിമുടക്ക് യൂണിയന്‍ ഇടപെട്ട് മാറ്റി വെപ്പിച്ചത്. എന്നാല്‍ നെറ്റുവര്‍ക്ക് റെയില്‍ വീണ്ടും തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാത്തതിനാലാണ് തൊഴിലാളികള്‍ ചേര്‍ന്ന് പണിമുടക്കിന് തയാറെടുക്കുന്നത്. വ്യാഴാഴ്ച്ച യൂണിയന്‍ ഭാരവാഹികള്‍ യോഗം ചേര്‍ന്നാണ് പണിമുടക്ക് സംബന്ധിച്ച അന്തിമതീരുമാനം കൈക്കൊണ്ടത്.

ഇപ്പോഴത്തെ പണിമുടക്ക് ഒരാവശ്യവുമില്ലാത്തതാണെന്നും അതിന് യാതൊരു ന്യായീകരണവുമില്ലെന്നും ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി പാട്രിക് മക്‌ലൗഗ്ലിന്‍ പറഞ്ഞു. ഏകദേശം 16,000 ത്തോളം അംഗങ്ങളുള്ള സംഘടനയാണ് ആര്‍എംടി. തങ്ങള്‍ക്ക് വേറെ വഴിയില്ലെന്നും അതിനാലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും ആര്‍എംടി ജനറല്‍ സെക്രട്ടറി മിക്ക് കാഷ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.