1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2015

തൊഴില്‍ ശമ്പള തര്‍ക്കങ്ങളെ ചൊല്ലി നെറ്റ്‌വര്‍ക്ക് റെയില്‍ ജീവനക്കാര്‍ 24 മണിക്കൂര്‍ പണിമുടക്ക് നടത്തുന്നു. ബാങ്ക് ഹോളിഡേ ദിനമായ മെയ് 25നാണ് സമരം. സിഗ്നല്ലേസ്, മെയിന്റനന്‍സ് സ്റ്റാഫ്, സ്റ്റേഷന്‍ വര്‍ക്കേഴ്‌സ് എന്നിവര്‍ സമരത്തില്‍ പങ്കെടുക്കും. 20 വര്‍ഷത്തിനിടയില്‍ യുകെയിലാകമാനം നടത്തുന്ന ആദ്യത്തെ റെയില്‍ പണിമുടക്കാണ് 25ന് നടക്കാനിരിക്കുന്നത്.

അതേസമയം പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് പിന്‍വലിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നെറ്റ്‌വര്‍ക്ക് റെയില്‍ അധികൃതര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇവര്‍ ജീവനക്കാരുടെ പ്രതിനിധികളുമായും സംഘടനകളുമായും അടുത്തയാഴ്ച്ച ചര്‍ച്ച നടത്തും.

ബാങ്ക് ഹോളിഡെ ദിനം സാധാരണയായി യാത്രാ തിരക്ക് കൂടുതലായി അനുഭവപ്പെടുന്ന ദിവസമാണ്. ലക്ഷക്കണക്കിന് റെയില്‍ ഉപയോക്താക്കള്‍ക്ക് ഈ സമരം തിരിച്ചടിയാകും. ബ്രിട്ടീഷ് നിയമ പ്രകാരം പണിമുടക്ക് സമരം നടത്തണമെങ്കില്‍ ഏഴു ദിവസം മുന്‍പ് നോട്ടീസ് നല്‍കണം. എന്നാല്‍ ആര്‍എംടി പത്ത് ദിവസം മുന്‍പെ തന്നെ നോട്ടീസ് നല്‍കി. പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള ഇരുകൂട്ടരുടെയും ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ സമയം അനുവദിച്ചിരിക്കുന്നത്.

കമ്പനി ഇപ്പോള്‍ മുന്നോട്ടു വെച്ചിരിക്കുന്ന പെ സ്‌കെയിലിനോട് ജീവനക്കാര്‍ക്ക് വിയോജിപ്പുണ്ട്. ജീവനക്കാരുടെ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.