1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2015

സ്വന്തം ലേഖകന്‍: ഡോക്ടര്‍മാരുടെ ക്ഷാമം രൂക്ഷമായ അമേരിക്കയിലേക്ക് ഇന്ത്യയില്‍ നിന്ന് ഡോക്ടര്‍മാരെ ഇറക്കുമതി ചെയ്യാന്‍ പുതിയ നിയമത്തിന് നീക്കം. റിപ്പബ്ലിക്കനായ ടോം എമ്മര്‍, ഡെമോക്രാറ്റായ ഗ്രേസ് മെങ്ങ് എന്നിവരാണ് പുതിയ നിയമ ശുപാര്‍ശക്കു പിന്നില്‍.

വെള്ളിയാഴ്ചയാണ് ഗ്രാഡ് ആക്ട് എന്നു പേരിട്ട നിയമം ഇരുവരും അവതരിപ്പിച്ചത്. അമേരിക്കന്‍ ആശുപത്രിയി സേവനമനുഷ്ഠിക്കാന്‍ അപേക്ഷിക്കുന്ന ഇന്ത്യന്‍ ഡോക്ടര്‍മാരുടെ വിസാ നടപടികല്‍ വേഗത്തിലാക്കാന്‍ നിയമം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ശുപാര്‍ശ ചെയ്യുന്നു.

നിലവില്‍ അമേരിക്കയില്‍ പ്രാക്ടീസ് ചെയ്യാനാഗ്രഹിക്കുന്ന വിദേശ ഡോക്ടര്‍മാര്‍ക്ക് ജെ 1 വിസയുണ്ടായിരിക്കണം. എന്നാല്‍ ജെ 1 വിസ എംബസികളില്‍ നിന്ന് ലഭിക്കാന്‍ കാലതാമസം എടുക്കുന്നതായി പരാതിയുണ്ട്.

അമേരിക്കയിലെ ഉള്‍പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളും അവയെ ആശ്രയിക്കുന്ന പാവപ്പെട്ടവരുമാണ് ഇതിന്റെ ബലിയാടുകളെന്ന് ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു. പലപ്പോഴും വിസ ലഭിക്കുന്നതിനുള്ള നീണ്ട കാലാവധി ഡോക്ടര്‍മാരുടെ നിയമനം റദ്ദാക്കാന്‍ വരെ ആശുപത്രികളെ നിര്‍ബന്ധിതരാക്കാറുണ്ട്.

നിലവില്‍ 10,000 രോഗികള്‍ക്ക് 24 ഡോക്ടര്‍മാര്‍ എന്നതാണ് അമേരിക്കയിലെ ഡോക്ടര്‍ രോഗി അനുപാതം. ഇന്ത്യയിലിത് 10,000 പേര്‍ക്ക് വെറും 6 ഡോക്ടര്‍മാര്‍ മാത്രമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ക്യൂബയിലും ഇറ്റലിയിലും മാത്രമാണ് 10,000 രോഗികള്‍ക്ക് 50 മുകളില്‍ ഡോക്ടര്‍മാരുള്ളു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.