1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2016

സ്വന്തം ലേഖകന്‍: ബാല പീഡകരെ ഷണ്ഡീകരിക്കും, കുട്ടികള്‍ക്ക് എതിരായ ലൈംഗിക പീഡനം തടയാന്‍ ഇന്തോനേഷ്യയില്‍ പുതിയ നിയമം. കുറ്റക്കാര്‍ക്ക് വധശിക്ഷ, ഷണ്ഡീകരണം തുടങ്ങിയ കടുത്ത ശിക്ഷകളാണ് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമം ശുപാര്‍ശ ചെയ്യുന്നത്. മരുന്നുകള്‍ ഉപയോഗിച്ചാവും കുറ്റക്കാരെ ഷണ്ഡന്മാരാക്കുകയെന്ന് പ്രസിഡന്റ് ജോക്കോ വിഡോഡോ പറഞ്ഞു.

രാജ്യത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. മാനഭംഗക്കേസുകളില്‍ പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷ കഠിനമാക്കുക മാത്രമാണ് പോംവഴി. ഇത്തരം കേസുകളില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങുന്നവരുടെ ശരീരത്തില്‍ മോണിറ്ററിംഗ് സംവിധാനമുള്ള മൈക്രോചിപ്പ് ഘടിപ്പിക്കുമെന്നും വിഡോഡോ പറഞ്ഞു.

കഴിഞ്ഞ ഏപ്രിലില്‍ സുമാത്ര ദ്വീപില്‍ 14കാരി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിനു ശേഷമാണ് കുറ്റക്കാര്‍ക്ക് നല്‍കുന്ന ശിക്ഷ കഠിനമാക്കാനുള്ള തീരുമാനമെടുത്തത്. വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിയെ ഏഴുപേര്‍ ചേര്‍ന്നു മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തുകയായിരുന്നു.

പ്രതികളെ പത്ത് വര്‍ഷത്തെ കഠിന തടവിന് കോടതി വിധിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ക്ക് നല്‍കിയ ശിക്ഷ കുറഞ്ഞു പോയെന്ന് ആരോപിച്ച് ആളുകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെയാണ് നിയമനടപടികള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.