1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2016

സ്വന്തം ലേഖകന്‍: സൗദിയില്‍ പുതിയ വിവാഹ നിയമം, സൗദി പൗരന്മാര്‍ക്ക് വിദേശികളെ വിവാഹം കഴിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി നിര്‍ബന്ധം. പുതിയ പരിഷ്‌ക്കാരം അനുസരിച്ച് ഇനി മുതല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടു കൂടി മാത്രമേ സൗദിക്കാര്‍ക്ക് വിദേശികളെ വിവാഹം ചെയ്യാനാകൂ.

40 മുതല്‍ 65 വയസുവരെ പ്രായമുള്ള സൗദി പുരുഷന്മാര്‍ക്കാന് വിദേശികളായ യുവതികളെ വിവാഹം ചെയ്യാന്‍ അനുമതി. പങ്കാളിക്ക് 25 വയസ്സ് പൂര്‍ത്തിയായിരിക്കണമെന്നും പുതിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. ഇതോടൊപ്പം വധൂവരന്മാര്‍ തമ്മില്‍ 30 വയസിന്റെ പ്രായവ്യത്യാസം ഉണ്ടാകാന്‍ പാടില്ലെന്നും നിബന്ധനകളില്‍ പറയുന്നു.

എന്നാല്‍, സൗദി യുവതികള്‍ക്ക് വിദേശ പുരുഷനെ വിവാഹം ചെയ്യണമെങ്കില്‍ 30 നും 55 നും ഇടയില്‍ പ്രായമുണ്ടാകണമെന്നും ഇയാളുടെ ആദ്യ വിവാഹമായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതോടൊപ്പം, സൗദിയിലോ, മാതൃരാജ്യത്തോ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരോ പാരമ്പര്യ രോഗമുള്ളവരോ, വിദേശരാജ്യങ്ങളിലെ സേനയില്‍ ജോലിയുള്ളവരോ ആകരുതെന്നും മാര്‍ഗ്ഗ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.